വിവാ കാസ്‌ട്രോ: ക്യൂബയില്‍ ഒന്‍പതു ദിവസത്തെ ദു:ഖാചരണം
ഹവാന: തങ്ങളുടെ അനശ്വരനായ(വിവ) വിപ്ലവകാരന്റെ വിയോഗത്തില്‍ ക്യൂബ ഒന്‍പതു ദിവസത്തെ ദു:ഖാചരണം നടത്തുന്നു. കുട്ടികളും മുതിര്‍ന്നവരും കൂടി തെരുവുകളില്‍ ദു:ഖാചരണത്തിന്റെ ഭാഗമായി ഒരുമിച്ചു കൂടി.
ഈ ദിവസങ്ങളില്‍ രാജ്യത്തുടനീളം മദ്യവില്‍പ്പന റദ്ദാക്കി. പതാകകള്‍ പകുതിയില്‍ പറക്കുന്നു. ഹവാനയിലെ വിപ്ലവ ചത്വരത്തിലും സാന്റിയാഗോയുടെ കിഴക്കന്‍ നഗരത്തിലും കാസ്‌ട്രോയെ ബഹുമാനിച്ച് കൂറ്റന്‍ റാലികള്‍ നടത്തി.
ക്യൂബന്‍ പത്രങ്ങളെല്ലാം കറുത്ത നിറത്തിലാണ് അച്ചടിച്ചത്. കമ്മ്യൂണിസ്റ്റ് യുവാക്കളുടെ പത്രമായ റിബല്‍ യൂത്തിന്റെ നീല നിറവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ഗ്രാന്മയുടെ ചുവപ്പു നിറവും ഇന്നത്തെ ദിവസം കറുപ്പായി.
രാജ്യത്തു നടക്കാനിരുന്ന ബേസ്‌ബോള്‍ ഗെയിംസ് മാറ്റിവച്ചതായി ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ പ്രഖ്യാപിച്ചു.
കുട്ടികളുടെയും സ്ത്രീകളുടെയും നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ ചെറിയ റാലികള്‍ സംഘടിപ്പിച്ചു. ഫിദല്‍ കാസ്‌ട്രോയെ അനുശോചിച്ചും വിപ്ലവത്തിന് പിന്തുണ നല്‍കിയുമായിരുന്നു റാലി.
അതേസമയം, ഫ്‌ളോറിഡയില്‍ ക്യൂബന്‍- അമേരിക്കന്‍ പൗരന്മാര്‍ വന്‍ ആഘോഷപരിപാടികള്‍ നടത്തുകയാണ്. തങ്ങള്‍ കാത്തിരുന്ന മരണമെത്തിയെന്ന തരത്തിലാണ് അവര്‍ കാസ്‌ട്രോയുടെ മരണം ആഘോഷിക്കുന്നത്.
ചീയര്‍ ചെയ്തും പീപ്പി വിളിച്ചും മറ്റു ആഘോഷങ്ങള്‍ നടത്തിയുമാണ് ഫ്‌ളോറിഡ, മിയാമി തെരുവുകളില്‍ ഇവര്‍ ആഹ്ലാദപ്രകടനം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."