എം.എം മണിയെ മന്ത്രിയാക്കിയത് ടാറ്റയും കൈയേറ്റക്കാരും ചേര്‍ന്നെന്ന് ബി.ജെ.പി
തൊടുപുഴ: എം.എം മണിയെ മന്ത്രിയാക്കിയത് ടാറ്റയും കൈയ്യേറ്റക്കാരുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ . കേരളത്തിന് മുഴുവന്‍ അപമാനകരമായ പ്രസ്താവനകള്‍ നടത്തിയവര്‍ എങ്ങനെ പരമോന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. തൊടുപുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.
ഇടുക്കിയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ 28 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. എന്നിട്ടും ഇടത്പക്ഷം പ്രതികരിക്കാത്തത് ഇവരുടെ കൂട്ടുകെട്ടിന് തെളിവാണ്. എല്‍.ഡി.എഫ് പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണ്. കള്ളപ്പണക്കാരെ കുടുക്കാന്‍ 1000,500 നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ വിപ്ലവകരമായ നീക്കം നടത്തിയപ്പോള്‍ ഇടതുപക്ഷം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സഹകരണ ബാങ്കുകളില്‍ ഇടപാട് നടത്തുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ മാത്രമാണ് ഇതിനെ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍, ജനറല്‍ സെക്രട്ടറി കെ.എസ് അജി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."