ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്‍.ഡി.എഫ് ആഹ്വാനം
തൊടുപുഴ: നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തില്‍ പ്രതിഷേധിച്ച് നാളെ നടത്തുന്ന സംസ്ഥാന ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
രാജ്യമാകെ പടരുന്ന ജനരോഷം മാനിക്കാതെ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ തുടര്‍ച്ചയായി ദ്രോഹിക്കുകയാണ്്. ബാങ്കില്‍ നിക്ഷേപിച്ച പണം തടഞ്ഞുവയ്ക്കാന്‍ ആര്‍ക്കും അവകാശമില്ല.
ഭരണഘടനാപരമായ അവകാശമാണ് കേന്ദ്രം നിഷേധിക്കുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെതുടര്‍ന്ന് ജനജീവിതം ദുരിതപൂര്‍ണമായി. ഇതിനകം 120ലധികം പേര്‍ ചികിത്സ കിട്ടാതെ മരിച്ചു.
തൊഴില്‍മേഖല സ്തംഭിച്ചു. കാര്‍ഷികമേഖല വന്‍ തകര്‍ച്ചയിലാണ്. കേരളത്തില്‍ നിയമസഭ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ സന്ദര്‍ശനത്തിന് അവസരംചോദിച്ച സര്‍വകക്ഷിനിവേദകസംഘത്തിന് സന്ദര്‍ശനാനുമതി നിഷേധിച്ച മോദിയുടെ ഫാസിസ്റ്റ് നടപടിക്കെതിരെ നടക്കുന്ന ഹര്‍ത്താല്‍ ചരിത്രവിജയമാക്കണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."