അപകടക്കെണിയൊരുക്കി തൊടുപുഴ നഗരത്തിലെ ഓടകള്‍
തൊടുപുഴ: നഗരത്തിന്റെ പല ഭാഗത്തും ഓടകളുടെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നുകിടക്കുന്നതു കാല്‍നടയാത്രക്കാര്‍ക്ക് അപകടക്കെണിയാകുന്നു. സ്ലാബുകളില്‍ ചിലതു മാസങ്ങളായി തകര്‍ന്ന നിലയിലാണ്.
സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞു കമ്പികള്‍ പുറത്തേക്കു തള്ളി നില്‍ക്കുന്നതും ഓടയ്ക്കു മേല്‍മൂടിയില്ലാത്ത ഭാഗങ്ങളും നഗരത്തില്‍ കാണാം.
പ്രധാന ജംങ്ഷനായ ഗാന്ധിസ്‌ക്വയറിലെ ഓടയുടെ മുകളിലെ സ്‌ലാബ് ഒടിഞ്ഞ ് അപകടകരമായാണ് നില്‍ക്കുന്നത്. കാല്‍നടയാത്രക്കാരുടെ കാല്‍കുടുങ്ങി അപകടമുണ്ടാകുന്നത് ഇവിടെ നിത്യസംഭവമാകുകയാണ്.
നഗരത്തിലെ പല പ്രധാന റോഡുകളിലും റോഡിനു വശങ്ങളിലുള്ള ഓടകളുടെ മേല്‍മൂടികളെയാണ് ഏറെയും നടപ്പാതയായി ഉപയോഗിക്കുന്നത്. ഇവിടങ്ങളിലെ ചില സ്ലാബുകളാണു പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളത്.
രാത്രികാലത്താണ് ഇത് ഏറെ അപകടഭീഷണി ഉയര്‍ത്തുന്നത്. വെളിച്ചക്കുറവുമൂലം ഇതുവഴി കടന്നുവരുന്നവര്‍ക്കു സ്ലാബില്ലാത്തതു പെട്ടെന്നു കാണാനാകാതെവരികയും ഇത് അപകടത്തിനു കാരണമാകുകയും ചെയ്യുന്നുണ്ട്. ഇടുക്കി റോഡില്‍ ചിലയിടത്തു സ്ലാബുകള്‍ ഒടിഞ്ഞ് ഓടയിലേക്കു പതിച്ച നിലയിലാണ്. ഇവ മാറ്റി സ്ഥാപിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടില്ല.
ചില സ്ലാബുകളുടെ ഒരു വശം ഉയര്‍ന്നു നില്‍ക്കുന്നതും കാല്‍നടയാത്രക്കാര്‍ തട്ടിവീഴുന്നതിന് ഇടയാക്കുന്നു. പാലാ റോഡില്‍ മണക്കാട് ജംക്ഷനു സമീപം റോഡരികിലെ ഓട മൂടിയിരിക്കുന്ന സ്ലാബുകളില്‍ ചിലത് അപകടാവസ്ഥയിലാണ്. ചിലയിടത്തു സ്ലാബുകള്‍ക്കിടയില്‍ വിടവുള്ളതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
ടൗണ്‍ മുസ്‌ലീം പള്ളിയ്ക്ക് സമീപവും അപകടകരമാം വിധത്തില്‍ സ്‌ലാബ് നില്‍ക്കുന്നുണ്ട്.
നൂറുകണക്കിനു സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം കടന്നുപോകുന്ന വഴിയിലാണ് ഇത്തരം അപകടക്കെണികള്‍.
നടപ്പാതകളിലെ അപകടാവസ്ഥയിലായ സ്ലാബുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."