കാഞ്ഞങ്ങാട്ട് കുറ്റിക്കാട്ടില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു
കാഞ്ഞങ്ങാട്: നഗരത്തിനടുത്ത കുശാല്‍ നഗര്‍ കടിക്കാല്‍ പ്രദേശത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും പൊലിസ് ആയുധങ്ങള്‍ കണ്ടെടുത്തു. ആര്.എസ്.എസ്.പ്രവര്‍ത്തകര്‍ ശാഖ നടത്തുന്ന കടിക്കാല്‍ പ്രദേശത്തെ പാതക്കരികിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ആയുധങ്ങള്‍.
വടിവാളും,മൂന്നു ഇരുമ്പ് വടികളുമാണ് പൊലിസ് കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഇന്നലെ സന്ധ്യയോടെയാണ് പൊലിസ് ആയുധങ്ങള്‍ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ബി.ജെ.പി പ്രവര്‍ത്തകനായ ബസ് ഡ്രൈവര്‍ അക്രമത്തിനിരയായിരുന്നു. ഇതിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളില്‍ ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലിസ് കേസെടുത്തിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടാന്‍ പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുറ്റിക്കാട്ടില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന വിവരം പൊലിസിനു ലഭിച്ചത്.
ഇതേത്തുടര്‍ന്നാണ് പൊലിസ് പരിശോധന നടത്തി ആയുധങ്ങള്‍ കണ്ടെത്തിയത്. കുശാല്‍ നഗറില്‍ ഈയടുത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ആര്.എസ്.എസ് ഓഫിസില്‍ പൊലിസ് റെയ്ഡ് നടത്തിയിരുന്നു. വടിവാളും ഇരുമ്പ് ദണ്ഡും പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഹൊസ്ദുര്‍ഗ് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."