ജുബൈല്‍ ക്യാമ്പിലെ തൊഴില്‍ പ്രശ്നം ഉടന്‍ പരിഹാരമെന്ന് എംബസി
ജിദ്ദ: പത്തു മാസത്തിലേറെയായി ജോലിയും വരുമാനവും ഇല്ലാതെ ബുദ്ധിമുട്ടുന്ന 100 ലധികം ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടു. ജുബൈല്‍ റോയല്‍ കമ്മീഷന് ക്യാമ്പ് 2 ലാണ് മലയാളികള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ യാതനയില്‍ കഴിയുന്നത്. 14 മലയാളികള്‍ ഉള്‍പ്പെടെ 123 തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. രാജസ്ഥാന്, ഉത്തര്‍പ്രദേശ് സംസ്ഥാനക്കാരാണ് മറ്റുള്ളവര്‍.
ജോലിയോ ശമ്പളമോ ലഭിക്കാത്തതിനാല്‍ ജുബൈല്‍ ലേബര്‍ ഓഫീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കമ്പനി അധികൃതര്‍ എത്താത്തതിനാല്‍ കേസ് ദമ്മാമിലേക്ക് മാറ്റി. താമസ സൗകര്യവും ഭക്ഷണവും കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ പലരുടെയും ഇഖാമ കാലാവധിയും മെഡിക്കല്‍ ഇന്‍ഷുറന്‍സും കഴിഞ്ഞതിനാല്‍ ചികിത്സ മുടങ്ങി. എംബസിയില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അസിസ്റ്റന്റ് സെക്ഷന്‍ ഓഫളസര്‍ റിതേഷ് ക്യാമ്പ് സന്ദര്‍ശിച്ചു തൊഴിലാളികളുമായി സംസാരിച്ചു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടിയെടുക്കുമെന്ന് ഉറപ്പു നല്കി.
തൊഴിലാളികളില്‍ 83 പേര് എക്സിറ്റില്‍ പോകാനും ബാക്കിയുള്ളവര്‍ മറ്റ് കമ്പനികളിലേക്ക് ജോലി മാറാനുമാണ് താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."