തബൂക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന പ്രതിയെ പിടികൂടി
ജിദ്ദ: തബൂക്കില്‍ സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന തീവ്രവാദിയെ പിടികൂടി. തബൂക്ക് നഗരത്തിലെ റിങ് റോഡില്‍ കാറില്‍ സഞ്ചരിച്ച അബ്ദുല്ല ബിന്‍ നാസര്‍ എന്ന സൈനികനാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചിരുന്നത്. സംഭവ ശേഷം രക്ഷപ്പെട്ട പ്രതി ഹായില്‍ ബിന്‍ സഹല്‍ ബിന്‍ മുഹമ്മദ് അത്വി എന്ന സ്വദേശിയാണ് കഴിഞ്ഞ ദിവസം സുരക്ഷ സേനയുടെ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് വെടിവെക്കാനുപയോഗിച്ച തോക്ക് കണ്ടെടുത്തു. വിദഗ്ധ പരിശോധനയില്‍ ഈ തോക്കിലെ വെടിയുണ്ടയാണ് മരണ കാരണമെന്ന് വ്യക്തമായിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഐ.എസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. പ്രതിയുമായി ബന്ധം പുലര്‍ത്തിയിരുന്ന ഏഴ് പേരെയും അറസ്റ്റു ചെയ്തതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."