ആപ്പുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍
ജിദ്ദ: സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ടാക്‌സികളുടെ നിയമലംഘനത്തിനെതിരേ മുന്നറിയിപ്പുമായി അധികൃതര്‍. നിരന്തര പരിശോധനകള്‍ നടക്കുന്നുണ്ടെന്നും പൊതുഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. നിയമലംഘനം നടത്തുന്ന കമ്പനികളില്‍ നിന്ന് പിഴയീടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.
ആപ്പ് ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഡ്രൈവര്‍മാരില്‍ നിന്ന് അയ്യായിരം റിയാല്‍ വരെ പിഴയീടാക്കും. തൊഴിലുകള്‍ സഊദികള്‍ക്കായി പരിമിതപ്പെടുത്തണമെന്ന് അടക്കമുളള നിര്‍ദേശങ്ങളും അധികൃതര്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ഇത്തരം ആപ്പുകള്‍ക്ക് നിരവധി ആവശ്യക്കാരുണ്ടായതോടെ അധികൃതര്‍ ധാരാളം നിബന്ധനകള്‍ കൊണ്ടു വന്നിട്ടുണ്ട്. നാട്ടുകാരെയും സന്ദര്‍ശകരെയും മറ്റും പിന്തുണയ്ക്കുന്ന വിധത്തിലുളള സേവനങ്ങളാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. അനാവശ്യ മത്സരങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."