നമ്മള്‍ അഴിമതി അവസാനിപ്പിക്കണോ, അതോ രാജ്യം സ്തംഭിപ്പിക്കണോ: പ്രധാനമന്ത്രി
ലക്‌നൗ: പ്രതിപക്ഷത്തിന്റെ രാജ്യവ്യാപകമായ പ്രക്ഷേഭത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. അഴിമതി അവസാനിപ്പിക്കണോ, അതോ രാജ്യം സ്തംഭിപ്പിക്കണോ വേണ്ടതെന്ന് മോദി ചോദിച്ചു.
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് തിങ്കളാഴ്ച പ്രതിപക്ഷം ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനെ സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. യു.പിയില്‍ നടന്ന ബി.ജെ.പി. പരിവര്‍ത്തന്‍ റാലിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയും കള്ളപ്പണവുമാണു രാജ്യത്തെ നശിപ്പിച്ചത്. ഇവയില്‍നിന്ന് ഇന്ത്യയിന്ന് മോചനം നേടിക്കഴിഞ്ഞു. എത്ര ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും നോട്ട് അസാധുവാക്കിയ നടപടിയെ സ്വാഗതം ചെയ്ത ഇന്ത്യന്‍ ജനതയെ സല്യൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകരുടെ ജീവിതരീതിയില്‍ മാറ്റം കൊണ്ടുവന്നാല്‍ ഇന്ത്യയിലെ ഏറെക്കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. കര്‍ഷകരും ഗ്രാമങ്ങളുമാണ് ഇന്ത്യയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കുമായാണ് പ്രവര്‍ത്തിക്കുന്നത്.
ഞങ്ങള്‍ നിങ്ങളുടെ സേവകരാണ്. നിങ്ങളാണ് ഈ അധികാരം ഞങ്ങള്‍ക്കു തന്നത്. അതിന്റെ കടം തീര്‍ക്കാനാണു ഞാന്‍ ഇവിടെ വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ബാങ്ക്, പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ ആത്മാര്‍ഥമായി കഷ്ടപ്പെട്ടു. അവരോട് ഞാന്‍ നന്ദി പറയുന്നു.ചെറുകിട വ്യാപാര രംഗത്തുള്ള എല്ലാവരും ഡിജിറ്റല്‍ ലോകത്തേക്ക് വരേണ്ടെ സമയമാണിത്. ചെറുകിട സംരംഭർക്ക് പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അറിയാം.
നോട്ട് അസാധുവാക്കിയപ്പോള്‍ തന്നെ അതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞിരുന്നു. പൂർണമായ മാറ്റത്തിലേക്ക് 50 ദിവസത്തെ സമയമെടുക്കുമെടുക്കും. ഇത് അത്ര എളുപ്പമായ കാര്യമല്ല. നോട്ട് അസാധുവാക്കിയപ്പോള്‍ തന്നെ അതിലെ ബുദ്ധിമുട്ടുകളെ കുറിച്ചും പറഞ്ഞിരുന്നു. പൂർണമായ മാറ്റത്തിലേക്ക് 50 ദിവസത്തെ സമയമെടുക്കുമെടുക്കും. ഇത് അത്ര എളുപ്പമായ കാര്യമല്ല. 70 വർഷത്തോളമായി നമ്മള്‍ നേരിടുന്ന ബുദ്ധിമുട്ട് മറികടക്കാന്‍ സമയമെടുക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."