ഫൈസല്‍ വധം: പ്രതികളെ ഉടന്‍ പിടികൂടണമെന്ന് അബ്ദുല്‍വഹാബ് എം.പി
തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാനി ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം സത്യസന്ധമായി അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി ആവശ്യപ്പെട്ടു. കൊടിഞ്ഞി തിരുത്തിയില്‍ ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു മതം സ്വീകരിച്ചതിന്റെ പേരില്‍ ഒരാളെ കൊല്ലുക എന്നത് മനുഷ്യത്വം തൊട്ടു തീണ്ടാത്തവര്‍ക്കേ കഴിയൂ. സംഭവത്തിനു പിന്നിലെ ഗൂഢാലോചന പ്രത്യേകം അന്വേഷിക്കണം
ഇത്തരമൊരു സംഭവം നടന്നിട്ടും വികാരപരമായി പ്രതികരിക്കാത്ത കൊടിഞ്ഞി ജനത മലപ്പുറത്തിന്റെ മതേതര സ്വഭാവമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ എം.പി.യുടെ കൂടെയുണ്ടായിരുന്നു.
മകന് വെടിയേറ്റതില്‍ മനംനൊന്ത്
പിതാവ് സ്വയം വെടിവച്ച് മരിച്ചു
കൊച്ചി: അബത്തില്‍ തോക്കില്‍ നിന്ന് മകന് വെടിയേറ്റതില്‍ മനംനൊന്ത് പിതാവ് സ്വയം വെടിവച്ച് മരിച്ചു.അങ്കമാലി അയ്യമ്പുഴ കാവുങ്ങയില്‍ മാത്യു(49) ആണ് മരിച്ചത്.ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. മാത്യുവിന്റെ തോക്കില്‍ നിന്ന് മകന്‍ മനു(21)വിന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ മനു കുഴഞ്ഞുവീണു രക്തം വാര്‍ന്നൊലിച്ചു. ഇതില്‍ മനംനൊന്ത് മാത്യു വായിലേക്ക് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.ഉടന്‍തന്നെ ഇരുവരെയും അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മാത്യുവിനെ രക്ഷിക്കാനായില്ല.
മനുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.അയ്യമ്പുഴ പൊലിസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.
ഞായറാഴ്ച ആയതിനാല്‍ തോക്ക് തുടച്ചുവൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ അടുത്തിരുന്ന തനിക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്നു മനു പൊലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം വീട്ടില്‍ വഴക്കുണ്ടായെന്നും മന:പൂര്‍വം വെടിവച്ചതാണെന്നും അയല്‍വാസികള്‍ പറയുന്നു. ബാങ്കുകളിലെ എ.ടി.എമ്മില്‍ പണം നിറക്കുന്ന ഏജന്‍സിയില്‍ ഗണ്‍മാനായി ജോലി ചെയ്തുവരികയായിരുന്നു മാത്യു. ആലുവയിലെ പെയിന്റ് കടയില്‍ ജീവനക്കാരനാണ് മനു. റോസിലിയാണ് മാത്യുവിന്റെ ഭാര്യ. മീനു മകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."