കേരളത്തില്‍ നിന്നുളള ഉംറ,സന്ദര്‍ശന വിസകളില്‍ ഗണ്യമായ കുറവ്
കൊണ്ടോട്ടി: സഊദി അറേബ്യയിലെ നിബന്ധനകളും രാജ്യത്തെ നോട്ട് നിരോധനവും മൂലം കേരളത്തില്‍ നിന്നുള്ള ഉംറ സര്‍വിസിലും സന്ദര്‍ശന വിസയിലും ഗണ്യമായ കുറവ്. ഉംറ തീര്‍ഥാടന സമയം ആരംഭിച്ചിട്ടുണ്ടെങ്കിലും കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളുമാണ് സഊദി ഭരണ കൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2013ന് ശേഷം ഒരാള്‍ക്ക് രണ്ടാം തവണയും ഉംറ നിര്‍വഹിക്കണമെങ്കില്‍ പതിവ് നിരക്കിനൊപ്പം 2000 സഊദി റിയാല്‍ അധികം നല്‍കണം. നിലവില്‍ 60,000 രൂപവരെയാണ് വിമാന ടിക്കറ്റടക്കം ഉംറ തീര്‍ഥാടനത്തിന് ചെലവ് വരുന്നത്. ഇതിനു പുറമെ 35,000 രൂപവരെ അധികം നല്‍കണമെന്നായതോടെ തീര്‍ഥാടകരുടെ തിരക്ക് കുറഞ്ഞു.
വിസിറ്റിങ് വിസകള്‍ക്കും നിയന്ത്രണമുണ്ട്. 5000 രൂപക്ക് ലഭിച്ചിരുന്ന വിസിറ്റിങ് വിസകള്‍ക്ക് ഓരോന്നിനും 2000 സഊദി റിയാല്‍ അധികം നല്‍കണമെന്നാണ് നിയമം. ഇതോടെ കൂട്ടത്തോടെയുളള സന്ദര്‍ശകരുടെ യാത്രയും ഗണ്യമായി കുറഞ്ഞതായി ട്രാവല്‍ ഗ്രൂപ്പുകള്‍ പറയുന്നു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അവധി സീസണിലേക്ക് പോലും സഊദിയിലേക്കുള്ള വിസിറ്റിങ് വിസകള്‍ കുറഞ്ഞിട്ടുണ്ട്.
ഉംറ തീര്‍ഥാടകരും, വിസിറ്റിങ് വിസകളും കുറഞ്ഞത് സഊദി ഭരണ കൂടവും ഗൗരവത്തോടെ എടുത്തതിനാല്‍ മേഖലയില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ സാധ്യതയുണ്ടെന്ന പ്രതീക്ഷയിലാണ് ട്രാവല്‍ ഗ്രൂപ്പുകളിലുള്ളവര്‍.
അതിനിടെ രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ക്കുള്ള നിരോധനവും വിദേശത്ത് നിന്ന് പണമയക്കാനുള്ള ബുദ്ധിമുട്ടും ഇതോടൊപ്പം പ്രശ്‌നം രൂക്ഷമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."