ദുരിതാശ്വാസ ക്യംപുകളില്‍ കഴിയുന്നവര്‍ക്ക് ദുരിതം; നേരിട്ടറിയാന്‍ മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ താല്‍കാലികമായി ഒരുക്കിയ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ ദുരിതത്തില്‍. ഈ ദുരിതം നേരിട്ടറിയാന്‍ മനുഷ്യവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കോശി ദുരിതാശ്വാസ ക്യാംപുകളില്‍ എത്തി. തങ്ങള്‍ അനുഭവിക്കുന്ന ദുരിതം ക്യാംപുകളില്‍ കഴിയുന്നവര്‍ അദ്ദേഹത്തെ ബോധിപ്പിച്ചു.
ബീമാപള്ളി, വലിയതുറ, ചെറിയതുറ തുടങ്ങിയിടങ്ങളില്‍ വന്‍ നാശനഷ്ടമാണ് വിതച്ചത്. നിരവധി വീടുകളില്‍ വെള്ളം കയറി പ്രാണരക്ഷാര്‍ഥം ബന്ധുവീടുകളില്‍ അഭയം തേടി. ഇതിന് പുറമെ ജില്ലാ ഭരണകൂടം സമീപത്തെ സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ ക്യാംപുകളിലെത്തി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നതാണ് ക്യാംപുകളില്‍ കഴിയുന്നവരുടെ പരാതി. ഒറ്റമുറിയില്‍ അഞ്ചോളം പേരെയാണ് പാര്‍പ്പിച്ചത്. ഇവര്‍ക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ പോലും നടത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണ്. കലക്ടറുമായി ചര്‍ച്ച നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും നാട്ടുകാര്‍ക്ക് എ.ഡി.എം ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഉറപ്പ് ഇനിയും പാലിക്കപ്പെട്ടിട്ടില്ല. തകര്‍ന്ന വീടുകളുടെ കണക്കുകള്‍ പോലും ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്താത്ത അവസ്ഥയാണ്. നിലവില്‍ മഴക്ക് ശമനമുണ്ടായെങ്കിലും തീരപ്രദേശം ഇപ്പോഴും കടലാക്രമണ ഭീഷണിയിലാണ്. ഏത് നിമിഷവും വീടുകളും മത്സ്യബന്ധ ഉപകരണങ്ങളും കടലെടുക്കാനുള്ള സാധ്യതയും ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."