നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത് ആര്‍.ബി.ഐ നിര്‍ദേശപ്രകാരം: രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനെതുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാടിനെ ന്യായീകരിച്ചുകൊണ്ട് രവിശങ്കര്‍ പ്രസാദ് ഇത്തരത്തില്‍ പ്രസ്താവിച്ചത്.
നോട്ടുകള്‍ പിന്‍വലിക്കാന്‍ ആര്‍.ബി.ഐ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.
ഇതനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. മോദിയുടെ താല്‍പര്യത്തിന് വഴങ്ങി ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം ബലികഴിച്ചുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് നിയമ മന്ത്രിയുടെ സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ചുകൊണ്ടുള്ള വിശദീകരണം.
സര്‍ക്കാര്‍ അധികാരമേറ്റെടുത്ത സമയം മുതല്‍ കള്ളപ്പണക്കാര്‍ക്കെതിരേ നടപടിയുമായി മുന്നോട്ട് വന്നിട്ടുണ്ട്.
മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍തന്നെ മോദി കള്ളപ്പണം കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നു. ഇരട്ട നികുതി ഏര്‍പ്പെടുത്തുന്നതില്‍ മൗറീഷ്യസുമായും സൈപ്രസുമായും ചര്‍ച്ച നടത്തി.
വിദേശ അക്കൗണ്ട് ടാക്‌സ് കോംപ്ലിയന്‍സ് ആക്റ്റ് പ്രകാരം അമേരിക്കയുമായി കരാറിലേര്‍പ്പെട്ടു. ഇതിനെല്ലാം ശേഷം കള്ളപ്പണക്കാര്‍ക്ക് സമ്പാദ്യം സ്വയം വെളിപ്പെടുത്തി ചെറിയ പിഴയൊടുക്കി നിയമനടപടികള്‍ ഒഴിവാക്കാന്‍ അവസരം നല്‍കി. ബിനാമി ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
ഇതിനെല്ലാം ശേഷമാണ് 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."