ലഗേജ് വൈകിയാല്‍ പതിനായിരം റിയാല്‍ നഷ്ടപരിഹാരമെന്ന് സഊദി സിവില്‍ ഏവിയേഷന്‍ അതോററ്റി
ജിദ്ദ: യാത്രക്കാരന് ലഗേജ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന വിമാന കമ്പനികള്‍ക്ക് പതിനായിരം റിയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് സഊദി സിവില്‍ ഏവിയേഷന്‍ അതോററ്റിയുടെ മുന്നറിയിപ്പ്. ലക്ഷ്യസ്ഥാനത്ത് എത്തി 21 ദിവസത്തിനകം ലഗേജ് എത്താതിരിക്കുകയോ നഷ്ടപ്പെടുകയോ കേടുപാട് സംഭവിക്കുകയോ ചെയ്താല്‍ വിമാന കമ്പനികളില്‍ നിന്ന് പതിനായിരം റിയാല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ യാത്രക്കാരന് അവകാശമുണ്ടായിരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ഉപയോക്താകള്‍ക്കുള്ള അവകാശങ്ങളില്‍ വീഴ്ച വരുത്തുന്ന വിമാന കമ്പനികള്‍ക്കുള്ള ശിക്ഷാ നിയമങ്ങള്‍ പ്രതിപാദിപ്പിക്കുന്ന 15ാം വകുപ്പില്‍ ചില ഭേദഗതികള്‍ വരുത്തിയതായും അതോറിറ്റി വ്യക്തമാക്കി.
പുതിയ വ്യവസ്ഥ പ്രകാരം ഉപയോക്താകള്‍ക്കുള്ള സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന വിമാന സര്‍വിസ് കമ്പനികള്‍ക്കെതിരേ 20 പിഴ ശിക്ഷകള്‍ കൂടി നിര്‍ണയിച്ചുട്ടുണ്ട്. ഇതില്‍ കൂടിയ ശിക്ഷ 25000 റിയാല്‍ ആണ്. തെറ്റ് ആവര്‍ത്തിക്കുന്ന പക്ഷം പിഴ സംഖ്യ ഇരട്ടിയാകുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."