HOME
DETAILS

ഇന്ത്യ പൊരുതുന്നു; കോഹ്‌ലിക്കും പൂജാരയ്ക്കും അശ്വിനും അര്‍ധ ശതകം

  
backup
November 27 2016 | 22:11 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8a%e0%b4%b0%e0%b5%81%e0%b4%a4%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%95%e0%b5%8b%e0%b4%b9%e0%b5%8d%e2%80%8c

മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 283 റണ്‍സില്‍ അവസാനിപ്പിച്ച് ആദ്യ ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നിലയില്‍. നാലു വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യക്ക് ഇംഗ്ലീഷ് സ്‌കോറിനൊപ്പമെത്താന്‍ 12 റണ്‍സ് കൂടി വേണം. കളി നിര്‍ത്തുമ്പോള്‍ 57 റണ്‍സുമായി ആര്‍ അശ്വിനും 31 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
എട്ടു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്‍പ്പ് 283റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി.
ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ 12 റണ്‍സെടുത്ത ഓപണര്‍ മുരളി വിജയിയെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഓപണര്‍ പാര്‍ഥിവ് പട്ടേലിനൊപ്പം പൂജാര ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ ചലിച്ചു. എട്ടു വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങി വന്ന പാര്‍ഥിവ് അവസരം മുതലെടുത്തു. നല്ല രീതിയില്‍ ബാറ്റു വീശിയ പാര്‍ഥിവ് മികച്ച സ്‌കോറിലേക്ക് നീങ്ങവേ ആദില്‍ റഷീദിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 42 റണ്‍സാണ് താരം സ്വന്തമാക്കിയത്. പിന്നീട് പരമ്പരയിലുടനീളം ഇന്ത്യന്‍ ഇന്നിങ്‌സിനെ കരകയറ്റിയ പൂജാര- കോഹ്‌ലി സഖ്യം ഒത്തുചേര്‍ന്നു. പതിവു പോലെ ഇരുവരും പരസ്പര ധാരണയോടെ മികച്ച കൂട്ടുകെട്ടുണ്ടാക്കി മുന്നേറി. 51 റണ്‍സുമായി പൂജാര മടങ്ങിയതിനു പിന്നാലെ ഇന്ത്യക്ക് തുടരെ വിക്കറ്റുകളും വീണു. റണ്‍സൊന്നുമെടുക്കാതെ രഹാനെ സംപൂജ്യനായി മടങ്ങി മോശം ഫോം ആവര്‍ത്തിച്ചപ്പോള്‍ അരങ്ങേറ്റ ടെസ്റ്റ് കളിച്ച മലയാളിയായ കരുണ്‍ നായര്‍ നാലു റണ്‍സുമായി റൗണ്ണൗട്ടായതോടെ ഇന്ത്യ അഞ്ചിനു 156 റണ്‍സെന്ന നിലയില്‍ പതറി. എന്നാല്‍ ആറാം വിക്കറ്റില്‍ കോഹ്‌ലിക്കൊപ്പം അശ്വിന്‍ ചേര്‍ന്നതോടെ ഇന്ത്യ വീണ്ടും ട്രാക്കിലായി. സ്‌കോര്‍ 204ല്‍ നില്‍ക്കെ ആറാം വിക്കറ്റായി കോഹ്‌ലി മടങ്ങി. 62 റണ്‍സായിരുന്ന നായകന്റെ സമ്പാദ്യം. പിന്നീട് ഏഴാം വിക്കറ്റില്‍ അശ്വിന്‍- ജഡേജ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യന്‍ സ്‌കോര്‍ ചലിപ്പിച്ചു.
ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്നും ബെന്‍ സ്റ്റോക്‌സ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ എട്ടിനു 268 റണ്‍സില്‍ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സന്‍ 13 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളും ഉമേഷ് യാദവ്, ജയന്ത് യാദവ്, ജഡേജ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago