ആറ്റിങ്ങലില്‍ യു.ഡി.എഫിന് വോട്ട് ചോര്‍ന്നു
കിളിമാനൂര്‍: വിജയിച്ച അഡ്വ. ബി സത്യന് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യു.ഡി.എഫ് വോട്ട് ചോരുകയും നിരവധി പേര് വോട്ടു ചെയ്യാതിരിക്കുകയും ചെയ്തു. മിക്കവാറും ബൂത്തുകള്‍ കേന്ദ്രീകരിച്ച് കാര്യമായ പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല . അതേസമയം ബി.ജെ.പി 2011 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 23,000 ത്തോളം വോട്ട് കൂടുതല്‍ നേടിയ അഡ്വ. ബി സത്യന് 72807 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര് സ്ഥാനാര്‍ഥി യു.ഡി.എഫിലെ കെ ചന്ദ്രബാബുവിനു 32425 വോട്ടാണ് ലഭിച്ചത് .2011 ല്‍ വിമത സ്ഥാനാര്‍ഥി ഉണ്ടായിട്ടും 33,493 വോട്ട് യു.ഡി.എഫിന് നേടാനായി. ബി.ജെ.പിയിലെ ഡോ. പി.പി വാവ 2011 ല്‍ 4844 വോട്ടു നേടിയ സ്ഥാനത്ത് ആണ് അവര്‍ 27602 വോട്ട് ഇപ്പോള്‍ നേടിയത്. സത്യന് കഴിഞ്ഞ തവണ 30065 വോട്ടായിരുന്നു ഭൂരിപക്ഷം. 2011 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാല് ലക്ഷത്തോളം വോട്ട് ഇത്തവണ കൂടി. യു.ഡി.എഫിന്റെ പ്രവര്‍ത്തന വൈകല്യവും കോണ്‍ഗ്രസ് നേതാക്കളുടെ പടലപ്പിണക്കവും ഘടകകഷിയുടെ സ്ഥാനാര്‍ഥി എന്ന നിലയിലുള്ള മനംമടിപ്പും ആദ്യം മുതല്‍ പ്രകടമായിരുന്നു. നിരവധി വീടുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്നു പോലും അറിയാത്ത സാഹചര്യമായിരുന്നു. മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലും യു.ഡി.എഫിന് സത്യനെ മറികടക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസ് മെമ്പര്‍മാരുള്ള പല വാര്‍ഡുകളിലും എല്‍.ഡി.എഫിനാണ് വോട്ടു കൂടുതല്‍ ലഭിച്ചത്. തെരഞ്ഞെടുപ്പു ദിവസം പല ബൂത്തുകളിലും പുറത്ത് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ല. ഏകോപനം ഇല്ലായ്മയും തിരിച്ചടിയായി. യു.ഡി.എഫിന് കേരളത്തിലാകമാനം ക്ഷീണം സംഭവിച്ച താണ് ഇവിടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആകെയുള്ള ആശ്വാസമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."