'ഡോക്ടര്‍മാര്‍ ആര്‍ത്തി അവസാനിപ്പിക്കണം'
കോഴിക്കോട്: സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ആര്‍ത്തി അവസാനിപ്പിക്കണമെന്ന് മുന്‍ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍.
കേരള ഹാര്‍ട്ട് സൊസൈറ്റി സംഘടിപ്പിച്ച ഓപറേഷന്‍ ചെയ്യാതെ ഹൃദ്രോഗം ഭേദമായവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയക്കാര്‍ക്ക് ആര്‍ത്തി ആകാം. പക്ഷെ ഡോക്ടര്‍മാര്‍ക്ക് ഒരിക്കലും ആര്‍ത്തിയുണ്ടാകാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
കോടികള്‍ ചെലവിട്ട് വാങ്ങിക്കൂട്ടുന്ന ഉപകരണങ്ങളുടെ മുടക്കുമുതല്‍ വളരെ പെട്ടെന്ന് തിരിച്ചുപിടിക്കുകയാണ് കച്ചവടക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റുകളുടെ ലക്ഷ്യം. ഇതിനു ഡോക്ടര്‍മാര്‍ രോഗികളില്‍ അനാവശ്യമായ ചികിത്സ അടിച്ചേല്‍പ്പിക്കുകയാണ്.
ഇത്തരമൊരു സമീപനത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ഡോക്ടര്‍മാര്‍ തന്നെ ശ്രമിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചത് തെറ്റല്ല. എന്നാല്‍ നോട്ട് പിന്‍വലിക്കുന്നതിന് മുന്‍പ് ആയിരത്തിന്റെ എത്ര നോട്ടുകള്‍ ഇവിടെയുണ്ടെന്ന് കണക്കാക്കി അതിന് തുല്യമായി പുതിയ നോട്ട് അടിച്ചിറക്കിയതിനു ശേഷമായിരുന്നു പിന്‍വലിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൊസൈറ്റി പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി അധ്യക്ഷനായി. പി.വി ചന്ദ്രന്‍, ഡോ. പി.കെ അശോകന്‍, ഡോ. പി.എന്‍ അജിത, ആര്‍. ജയന്ത്കുമാര്‍, യു.വി ഉസ്മാന്‍ കോയ, ടി. സുരേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."