മാറഞ്ചേരി പുറങ്ങില്‍ ലഹരി മാഫിയയുടെ വിളയാട്ടം വീണ്ടും
പൊന്നാനി: മാറഞ്ചേരി പുറങ്ങ് മേഖലയില്‍ ലഹരി മാഫിയയുടെ അതിക്രമം വീണ്ടും. എം.എസ്.എഫ് പൊന്നാനി മണ്ഡലം മുന്‍ ട്രഷറര്‍ വി.പി അന്‍സാറിനെ ഇന്നലെ ഒരു സംഘം ക്രൂര മര്‍ദ്ദനത്തിനിരയാക്കി. തലക്ക് ഗുരുതരമായി പരുക്കേറ്റ അന്‍സാറിനെ എടപ്പാളിലെ സ്വകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ മാസവും ഈ മേഖലയില്‍ ലഹരി മാഫിയ അക്രമങ്ങള്‍ നടത്തി പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ത്തിരുന്നു. ലഹരി മാഫിയയില്‍ ഉള്‍പ്പെട്ടവരുടെ തനിനിറം സോഷ്യല്‍ മീഡിയ വഴി നാട്ടുകാര്‍ അറിഞ്ഞതാണ് പ്രകോപനത്തിനു കാരണം. യൂത്ത് ലീഗ് ബോര്‍ഡ് നശിപ്പിക്കുകയും പതാക കത്തിക്കുകയും ചെയ്തിരുന്നു. വളരുന്ന തലമുറയെ രക്ഷിക്കാനും നാട്ടുകാരെ ബോധവത്കരിക്കാനും ലക്ഷ്യമിട്ട് പ്രദേശത്ത് ലഹരിക്കെതിരേ മുസ് ലിം യൂത്ത് ലീഗ് കാംപയിന് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി പോസ്റ്ററുകളും സ്ഥാപിച്ചു. ഇതിനിടയിലാണ് അക്രമം. സംഭവം രാഷ്ട്രീയവത്കരിക്കാന്‍ ലക്ഷ്യമിട്ട് അക്രമികള്‍ സി.പി.എം പതാകയുമേന്തി വന്നാണ് അക്രമം നടത്തിയത്. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരേ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."