സംസ്ഥാന ശാസ്ത്രമേളയില്‍ ശ്രദ്ധേയരായി മലപ്പുറത്തെ കുട്ടികള്‍
മലപ്പുറം: വരുംതലമുറക്ക് വേണ്ടി ചെലവുകുറഞ്ഞ വലിയ കണ്ടുപിടുത്തങ്ങളുമായി മലപ്പുറത്തുകാര്‍. മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലെ മുര്‍ഷിദ് അലനും സീമ അലയും ഹയര്‍സെക്കന്‍ഡറി സയന്‍സ് സ്റ്റില്‍ മോഡല്‍ ഇനത്തില്‍ മത്സരിക്കാന്‍ ഒരു പുത്തന്‍ ആശയവുമായി എത്തിയത്.
പരമ്പരാഗത ഊര്‍ജ സ്രോതസുകള്‍ നാളേക്കായി കരുതുന്നതിനും മാലിന്യ സംസ്‌കരണത്തിനും അത് വഴി ഊര്‍ജ ഉത്പാദനത്തിനും ഒരു പുതിയ മാതൃകയാണ് ഇവര്‍ തീര്‍ത്തിരിക്കുന്നത്. മാലിന്യ സംസ്‌കരണംവഴി ഹൈഡ്രജനും, പ്രെട്രോള്‍, മണ്ണെണ്ണ എന്നിവ നിര്‍മക്കുന്നതിനും ഈ പ്രോജക്ട് നടപ്പാക്കിയാല്‍ സാധിക്കുമെന്ന് ഇവര്‍ പറയുന്നു. റോഡുകളില്‍ പ്രത്യേക രീതിയില്‍ സോളാര്‍ സെല്ലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള നിര്‍ദേശവും ഇവര്‍ മുന്നോട്ടുവെക്കുന്നുണ്ട്. കൃത്രിമ പ്രകാശ സംശ്ലേഷണം നടത്തി ജൈവികമായി നശിപ്പിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക്കുകളും ഒപ്പം ഓക്‌സിജന്‍ ലഭിക്കുന്ന സംവിധാനത്തിന്റെ മാതൃകയും ഇവര്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."