ഹര്‍ത്താല്‍: കൊല്ലത്ത് റെയില്‍വേ സ്‌റ്റേഷനിലെ ഓട്ടോക്കാര്‍ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വിസമ്മതിച്ചു
കൊല്ലം: നോട്ട് അസാധുവാക്കിയതിലും സഹകരണമേഖലയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന ഹര്‍ത്താല്‍ കൊല്ലത്തു പൂര്‍ണം. ബസ്സുകളാന്നും സര്‍വീസ് നടത്താത്തത് യാത്രക്കാരെ വലച്ചു. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വന്നിറങ്ങിയ യാത്രക്കാര്‍ തുടര്‍ യാത്രക്ക് വാഹനം കിട്ടാതെ ദുരിതത്തിലാണ്. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ കൊല്ലം സ്വദേശിയായ മധ്യവയസ്‌ക്കനെ ആശുപത്രിയിലെത്തിക്കാന്‍ റെയില്‍വേ സ്‌റ്റേഷന്‍ വളപ്പിലെ ഓട്ടോക്കാര്‍ വിസമ്മതിച്ചതു പ്രതിഷേധത്തിനു കാരണമായി. ദീര്‍ഘദൂരത്തേക്കുള്ള ഓട്ടം ലഭിക്കാത്തതാണ് കാരണം. തുടര്‍ന്നു മറ്റൊരു യാത്രക്കാരന്റെ വാഹനത്തിലാണ് വൃക്കരോഗിയായ മധ്യവയസ്‌ക്കനെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ഓട്ടോകളും ടാക്‌സികളും നിരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നു. സ്വകാര്യ വാഹനങ്ങള്‍ ചിലതെല്ലാം നിരത്തിലിറങ്ങി. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും തുറക്കാത്തതും ജനത്തിന് തിരിച്ചടിയാണ്. ബാങ്കുകളേയും തീര്‍ത്ഥാടനക്കാലം പരിഗണിച്ച് ശബരിമലയേയും ഇടത്താവളങ്ങളേയും ഒഴിവാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കു മുന്നിലും തിരക്കാണ്. എയര്‍പോര്‍ട്ട്, വിവാഹം, മരണം, തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നിവ പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്. എവിടെയും ആക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇടതുമുന്നണി പ്രവര്‍ത്തകര്‍ ജില്ലാ, താലൂക്ക്, ഏരിയാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു പ്രകടനം നടത്തി. കൊല്ലത്തു ചിന്നക്കടയില്‍ പ്രകനത്തിനുശേഷം ചേര്‍ന്ന പൊതുയോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകര്‍ കൊല്ലം റെയില്‍വേസ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്. ഉപരോധം പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."