കരിവെള്ളൂര്‍ പെരുങ്കളിയാട്ടം; കൂവം അളക്കല്‍ ചടങ്ങ് നടന്നു
കരിവെള്ളൂര്‍: ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായുള്ള പ്രധാന ചടങ്ങായ പറവച്ചു നെല്ലളവ് ക്ഷേത്രം കോയ്മ തറവാടുകളിലും കൂവം അളക്കല്‍ ചടങ്ങ് ക്ഷേത്രം ഭണ്ഡാരപ്പുരയിലും നടന്നു. ക്ഷേത്രത്തിലെ കോയ്മമാരുടെ തറവാടുകളില്‍ ആചാരക്കാരും വാല്യക്കാരും ചെന്ന് പറവച്ച് നെല്ലളവ് നടന്നു. 13 തറവാടുകളില്‍ ഇത്തവണ നെല്ലളവു നടത്തി. ഈ നെല്ലു ഭഗവതിയുടെ തൃക്കല്യാണത്തോടനുബന്ധിച്ച് ഒരുക്കുന്ന സദ്യയില്‍ ഏറ്റവും പ്രാധാന്യമേറിയ കായക്കഞ്ഞി (പായസം)ക്ക് ഉപയോഗിക്കും. നെല്ലളവ് കരിവെള്ളൂര്‍ വലിയച്ഛന്‍, ക്ഷേത്രത്തിലെ മറ്റുസ്ഥാനീകര്‍, തെക്കുമ്പാട് മുച്ചിലോട്ടെ അന്തിത്തിരിയന്‍, ക്ഷേത്ര കാരണവര്‍ എന്നിവര്‍ ക്രമപ്രകാരം അളന്ന് കൊടുക്കുന്നതാണ് ചടങ്ങ്. ചടങ്ങില്‍ കരിവെള്ളൂര്‍, തൃക്കരിപ്പൂര്‍, കാറമേല്‍ മുച്ചിലോട്ടുകളിലെ സ്ഥാനികര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."