ഓവുചാല്‍ നിര്‍മാണം: പയ്യന്നൂരിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടു
യാത്രക്കാര്‍ ദുരിതത്തില്‍
പയ്യന്നൂര്‍: നഗരത്തില്‍ ഓവുചാല്‍ പുനര്‍നിര്‍മാണം കാരണമുള്ള ദുരിതം വര്‍ധിക്കുന്നു. നേരത്തെ, പ്രധാന റോഡിലേക്ക് ഒഴുകിയെത്തുന്ന മലിനജലമായിരുന്നു പ്രശ്‌നം. ഏറ്റവുമൊടുവില്‍ പഴയ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടതോടെ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും പ്രശ്‌നം ഇരട്ടിയായി.
ഓവുചാല്‍ നവീകരണ പ്രവര്‍ത്തനം നടക്കുമ്പോള്‍ റോഡിലേക്കു മലിനജലം എത്തുന്നതു തടയാനാണു രണ്ടുദിവസമായി കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടത്. ഇതോടെ സ്ത്രീകളും കുട്ടികളടക്കവുമുള്ള യാത്രക്കാര്‍ കടുത്ത ദുരിതത്തിലായി.
കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം ഒഴികെ മറ്റെല്ലാം മുഴുവന്‍ ഓവുചാലിലേക്കു തുറന്നു വിടുകയാണു ചെയ്തിരുന്നത്. മൂന്നു മാസം മുന്‍പാണു നഗരസഭയുടെ നേതൃത്വത്തില്‍ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരിച്ചത്.
ഈ ഘട്ടത്തിലും മാലിന്യം ഒഴുക്കിവിടാന്‍ പ്രത്യേക ടാങ്ക് നിര്‍മിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."