പുഴയില്‍ തള്ളിയ മാലിന്യം തിരികെയെടുപ്പിച്ചു
നാട്ടുകാര്‍ പൊലിസിനെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയും ഇവര്‍ സംഭവസ്ഥലത്തെത്തി ഉടമസ്ഥനെ വിളിച്ചു വരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയുമായിരുന്നു
ചെറുപുഴ: പുഴയില്‍ മാലിന്യം തള്ളിയ ആളെ കൊണ്ടു മാലിന്യം തിരിച്ചെടുപ്പിച്ചു. വിവാഹവീട്ടിലെ അറവു മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമടങ്ങിയ മാലിന്യമാണു പുഴയില്‍ തള്ളിയത്. ഇതു ശ്രദ്ധയില്‍പ്പെട്ട പൊലിസും നാട്ടുകാരും ഇടപെട്ടാണു തിരികെയെടുപ്പിച്ചത്. കമ്പല്ലൂര്‍ നെടുംകല്ല് പാലത്തിനു താഴെ പുഴയിലാണു സ്കൂളിനു സമീപമുള്ള കല്ല്യാണവീട്ടില്‍ നിന്നുള്ള മാലിന്യം കൊണ്ടു തള്ളിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
രാവിലെ പുഴയില്‍ കാക്കകളും മറ്റും കൂട്ടം കൂടുന്നതു കണ്ടു നാട്ടുകാര്‍ പുഴയിലിറങ്ങി നോക്കിയപ്പോഴാണ് മാലിന്യം കണ്ടത്. മാലിന്യത്തോടൊപ്പം ഫോണ്‍ നമ്പറുകളും മറ്റുമെഴുതിയ കലണ്ടറും ചില പഴയ ഫോട്ടോകളും കണ്ടതോടെയാണ് ഇവ കല്യാണ വീട്ടിലേതാണെന്നു മനസ്സിലായത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലിസിനെയും ജനപ്രതിനിധികളെയും വിവരമറിയിക്കുകയും ഇവര്‍ സംഭവസ്ഥലത്തെത്തി ഉടമസ്ഥനെ വിളിച്ചു വരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയുമായിരുന്നു. പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."