HOME
DETAILS
MAL
പ്രവര്‍ത്തക കണ്വന്ഷന് നടത്തി
backup
November 28 2016 | 08:11 AM
മുണ്ടേരി: ഏകസിവില്കോഡിലൂടെ ശരീഅത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിനെതിരെ ഡിസംബര്‍ രണ്ടിനു കണ്ണൂരില്‍ നടക്കുന്ന റാലിയും പൊതുസമ്മേളനവും വന്‍ വിജയമാക്കണമെന്ന് സമസ്ത ജില്ലാ സെക്രട്ടറി മാണിയൂര്‍ അബ്ദുറഹ്മാന് ഫൈസി ആഹ്വാനം ചെയ്തു.
മുണ്ടേരി മേഖല എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഖായ സമര്‍പ്പണം ജില്ലാ വര്‍ക്കിങ് സെക്രട്ടറി ഗഫൂര്‍ ബാഖവി നിര്‍വഹിച്ചു.
അബ്ദുല്ല മാണിയൂര്‍ അധ്യക്ഷനായി. ഖാദര്‍ മുണ്ടേരി, ഹാരിസ് എടവച്ചാല്‍, നവാസ് ദാരിമി പടന്നോട്ട്, നാസര്‍ ദാരിമി, ശാഫി ഫൈസി റബ്ബനി,
ഖാസിം ഹുദവി, സലീം പാറാല്‍, അജ്മല്‍ വാരം, മുഫീര്‍ കെ.വി, മര്‍സൂഖ് ചെറുവത്തല, സിയാദ് അസ്അദി,
ഹബീബുല്ലാഹ് ഹസ്നവി, ജുനൈദ് കാനച്ചേരി, സഹദ് വാരംകടവ്, മുജീബ് മുണ്ടേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."