HOME
DETAILS
MAL
അഭയകേന്ദ്രം ഉദ്ഘാടനം ചെയ്തു
backup
November 28 2016 | 08:11 AM
ചക്കരക്കല്‍: വലിയന്നൂര്‍ ഹോളിമൗണ്ട് അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ ബിഷപ്പ് ഡോ അലക്സ് വടക്കുംതല നിര്‍വഹിച്ചു. പൊതുസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. കാരുണ്യഗ്രാമം മാഗസിന് മേയര്‍ ഇ.പി ലത പ്രകാശനം ചെയ്തു. കെ നാരായണ നായിക് അവയവദാന സമ്മതപത്ര സമര്‍പ്പണം നിര്‍വഹിച്ചു. സ്നേഹസംഗമം, രക്തദാനം എന്നിവ നടന്നു. കണ്ണുര്‍ രൂപതയിലെ കുടുംബങ്ങളില്‍ നിന്നാണ് കെട്ടിടനിര്‍മാണത്തിനുള്ള തുക സമാഹരിച്ചത്. കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന മാനസിക വെല്ലുവിളി നേരിടുന്ന 25 പേരെ ചികില്‍സിച്ച് പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. ഡോ ഫ്രാന്‍സിസ് എബ്രഹാം, സി ഡാനിയല്‍, റോജ, ഷീബ, ആന്റണി നെറോണ, മോണ്‍ ക്ലാരന്‍സ്, ദേവസി ഊരത്തറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."