സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി മാഹിയില്‍ തീരദേശ ശുചീകരണം പാതിവഴിയില്‍
മാഹി: മാഹിയില്‍ തീരദേശ ശുചീകരണം പാതിവഴിയില്‍ നിലച്ചു. കഴിഞ്ഞ ദിവസം മാഹി തീരദേശ മേഖലയായ അഴിയൂര്‍ മുതല്‍ പാറക്കല്‍ വരെയുള്ള കടലോരം മത്സ്യത്തൊഴിലാളികളും മാഹിമുനിസിപ്പാലിറ്റിയും ചേര്‍ന്നു ശുചീകരണം നടത്തിയിരുന്നു. ഈ ശുചീകരണ പ്രവര്‍ത്തികളിലൂടെ ശേഖരിച്ച മാലിന്യം ഇപ്പോഴും കടല്‍ തീരത്തു കുന്നുകൂടിക്കിടക്കുകയാണ്.
ശുചീകരണത്തിന്റെ ഭാഗമായി കടലില്‍ നിന്നും കടല്‍ തീരത്തും നിന്നും വന്‍ തോതില്‍ മാലിന്യം ശേഖരിച്ചു കടല്‍ തീരത്തു സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും കടല്‍ പുറംന്തള്ളുന്ന മാലിന്യം ശേഖരിക്കാന്‍ സംവിധാനമില്ലാതായതോടെ വീണ്ടും കടല്‍ തീരം മാലിന്യത്താല്‍ നിറയുകയാണ്.ഈ പ്രദേശങ്ങളിലുള്ളവര്‍ക്കു മാലിന്യം നിക്ഷേപിക്കാന്‍ വീപ്പകള്‍ എത്തിച്ചെങ്കിലും അതൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല. രണ്ടു ദിവസങ്ങളിലായിരുന്നു ശുചീകരണ പരിപാടികള്‍ നടന്നത്.
മാഹി കടപ്പുറം മുഴുവന്‍ ശുചീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്വാക്കായി മാറുകയാണ്. പല സ്ഥലങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നതു കാരണം കൊതകു ശല്യം രൂക്ഷമാണ്. കാടുപിടിച്ച സ്ഥലങ്ങള്‍ വെട്ടി തെളിച്ചതു പരിസരവാസികര്ക്ക് കുറച്ച് ആശ്വാസമായിട്ടുണ്ട്. ഈ മാസം 30നു ഗവര്‍ണര്‍ സ്വച്ച് മാഹി പ്രഖ്യാപനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."