ഭൂമിക്ക് തണല്‍ പകരാന്‍ അന്‍പു ചാള്‍സ് സൈക്കിള്‍ യാത്രയിലാണ് 29 സംസ്ഥാനങ്ങളിലായി 70,000 കിലോമീറ്റര്‍ പിന്നിട്ട യാത്ര തുടരുന്നു
ഉരുവച്ചാല്‍: ഭൂമിക്കു തണല്‍ പകരണമെന്ന ആഹ്വാനവുമായി വിശ്രമമില്ലാത്ത യാത്രയിലാണ് തമിഴ്‌നാട് സ്വദേശി അന്‍പു ചാള്‍സ്. 29 സംസ്ഥാനങ്ങളിലായി 70,000 കിലോമീറ്റര്‍ പിന്നിട്ട് യാത്ര ചെയ്തും തുടര്‍ന്നും സൈക്കിള്‍ ചവിട്ടുകയാണ് ഈ അറുപതുകാരന്‍. 2005 ജൂണ്‍ അഞ്ചിന് ജന്‍മ ഗ്രാമത്തില്‍ നിന്നാണ് യാത്ര തുടങ്ങിയത്. 10,000 വിദ്യാര്‍ഥികള്‍ക്ക് പ്രകൃതി സംരക്ഷണ പഠനത്തിന്റെ നല്ല പാഠം പകര്‍ന്നു നല്‍കിയാണ് സൈക്കിള്‍ യാത്ര. തമിഴ് തീരങ്ങളെ നക്കിതുടച്ച സുനാമി ദുരന്തമാണ് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദദാരിയായ ഈ മനുഷ്യനെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. മലിനീകരണമില്ലാത്തതും പ്രകൃതിക്ക് ഇണങ്ങിയതിനാലുമാണ് യാത്ര സൈക്കിളിലാക്കിയത്. കടന്നു പോകുന്ന വഴികളിലെ സ്ഥാപനങ്ങള്‍, കടകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ക്ലാസെടുത്തുകൊണ്ടും സന്ദേശം കൈമാറിയാണ് യാത്ര തുടരുന്നത്. ഇതിനകം 3000 ത്തിലധികം ക്ലാസെടുത്തിട്ടുണ്ട്. ക്ലാസെടുത്താല്‍ പ്രധാനധ്യാപകര്‍ നല്‍കുന്ന സാക്ഷി പത്രമാണ് ആകെ സമ്പാദ്യം. മിക്കവാറും ഭക്ഷണം സ്‌കൂളുകളിലെ ഉച്ചഭക്ഷണവും .ഒഴിഞ്ഞ മൈതാനങ്ങളിലും കടവരാന്തയിലും മറ്റും അന്തിയുറങ്ങിയുമാണ് യാത്ര തുടരുന്നത്. യാത്രയ്ക്കിടെ 12 ദിവസം ഉത്തര്‍പ്രദേശില്‍ വച്ച് മാവോയിസ്റ്റുകള്‍ തടവില്‍ വച്ചു. വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് രക്ഷയായത്. ഗുജറാത്തില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു വെള്ളപ്പൊക്കം അവിടെ മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നു. കാര്യമായ അസുഖങ്ങളില്ലാതെയാണ് യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."