വിവരാവകാശ നിയമം പരിശോധിക്കാന്‍ മൂന്നാം ഏജന്‍സി വേണം: ഡോ. വിന്‍സണ്‍ എം പോള്‍
വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വിവരാവകാശത്തെ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു
കണ്ണൂര്‍: സര്‍ക്കാര്‍തലത്തില്‍ ഇരിക്കുന്നവര്‍ രാജാവും അപേക്ഷയുമായി എത്തുന്നവര്‍ പ്രജയുമാണെന്ന ധാരണ ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും കൃത്യമായ വിവരം നല്‍കാത്തതു പരിശോധിക്കാന്‍ മൂന്നാം ഏജന്‍സി ആവശ്യമാണെന്നും സംസ്ഥാന മുഖ്യവിവരാവകാശ കമ്മിഷണര്‍ ഡോ. വിന്‍സണ്‍ എം പോള്‍.
തലശ്ശേരി നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബും കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ് ന്യൂഡല്‍ഹിയും ചേര്‍ന്നു സംഘടിപ്പിച്ച വിവരാവകാശ വൈജ്ഞാനിക സമ്മേളനത്തില്‍ പീപിള്‍സ് അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായി പലപ്പോഴും 'ലഭ്യമല്ല, ബാധകമല്ല' എന്ന ഉത്തരങ്ങള്‍ കൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
ഏതൊരു സ്ഥാപനത്തിലും വെളിപ്പെടുത്താന്‍ കഴിയാത്തതായ കാര്യങ്ങള്‍ കുറവായിരിക്കും. വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വിവരാവകാശത്തെ ഉപയോഗിക്കുന്നത് ഒഴിവാക്കി സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ എത്രയും പെട്ടെന്ന് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണം.
അപേക്ഷകള്‍ നീട്ടി വലിച്ചെഴുതുന്നത് ഒഴിവാക്കി ഹ്രസ്വമാക്കണമെന്നും പരമാവധി ചോദ്യങ്ങള്‍ ഒരു അപേക്ഷയില്‍ ഉള്‍ക്കൊള്ളിക്കാതിരുന്നാല്‍ ഉത്തരം നല്‍കുന്നവര്‍ക്കും എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ നടന്ന വിവരാവകാശ വൈജ്ഞാനിക സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉദ്ഘാടനം ചെയ്തു. മുന്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. ടി ആസിഫ് അലി അധ്യക്ഷനായി. പി ഷറഫുദ്ദീന്‍ സംസാരിച്ചു. വിവരാവകാശ നിയമവും ദേശീയ രാഷ്ട്രീയ പാര്‍ട്ടികളും എന്ന വിഷയത്തില്‍ മുന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ എം.എല്‍ ശര്‍മ പ്രഭാഷണം നടത്തി. 'മന്ത്രി സഭാതീരുമാനങ്ങളും വിവരാവകാശ നിയമവും' വിഷയത്തില്‍ സി.എച്ച്.ആര്‍.ഐ പ്രോഗ്രാം കോ.ഓഡിനേറ്റര്‍ വെങ്കടേഷ് നായിക് പ്രഭാഷണം നടത്തി. അഡ്വ. രവീന്ദ്രന്‍ കണ്ടോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."