കാസര്‍കോട്ട് ബാവിക്കരയില്‍ രണ്ടു വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു
കാസര്‍കോട്: ബാവിക്കര പയസ്വിനി പുഴയില്‍ ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കാട് സ്വദേശി മുഹമ്മദിന്റെ മകന് അബ്ദുല്‍ അസീസ് (18), കിന്നിങ്ങാർ സ്വദേശി അബ്ദുല്‍ ഖാദറിന്റെ മകന് ഹാഷിം (13) എന്നിവരാണ് മരിച്ചത്.
ഇരുവരും ബോവിക്കാനം ബി.എ.ആര് സ്കൂള്‍ വിദ്യാര്‍ഥികളാണ്. ബാവിക്കര വലിയ ജുമുഅത്ത് പള്ളിക്ക് സമീപം ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഇരുവരുവടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
പൊവ്വലില്‍ നിന്ന് കുളിക്കാനെത്തിയ ഇവര്‍ ചുഴിയില്‍പെട്ട് മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്സും പൊലിസും എത്തുന്നതിന് മുമ്പ് നാട്ടുകാര്‍ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. അസീസ് പ്ലസ് ടുവിലും അദ്നാന് എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."