HOME
DETAILS
MAL
സി.പി.എം-ബി.ജെ.പി സംഘര്‍ഷം; പൊലീസ് ലാത്തി വീശി
backup
May 20 2016 | 20:05 PM
ചങ്ങരംകുളം: തെരഞ്ഞെടുപ്പു വിജയത്തില്‍ ആഹ്ലാദത്തിനിടെ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വ്യാഴാഴ്ച രാത്രിയോടെ ചിയ്യാന്നൂരില്‍ ആഹ്ലാദ പ്രകടനം നടത്തുകയായിരുന്ന സി.പി.എം പ്രവര്‍ത്തരും ബി.ജെ.പി പ്രവര്‍ത്തകരും വാക്കേറ്റം ഉണ്ടാകുകയും പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. ഏറ്റമുട്ടലില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. തുടര്‍ന്നു പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിയതോടെ പൊലീസിനു ലാത്തി വീശേണ്ടിവന്നു. പൊലീസ് ലാത്തി ചാര്‍ജില്‍ 50 പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മൂക്കുതല, മാക്കാലി പ്രദേശങ്ങളിലും കഴിഞ്ഞ ദിവസം സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."