മഴ കനത്തു; പച്ചക്കറികള്‍ക്ക് വില വര്‍ധിച്ചു
അങ്ങാടിപ്പുറം: മഴ കനത്തതോടെ പച്ചക്കറിക്കു ക്ഷാമം. ഉത്പാദനവും വിളവെടുപ്പും കുറഞ്ഞതോടെ മിക്ക ഇനങ്ങള്‍ക്കും വില വര്‍ധിച്ചു. പുതിയ വില ഇപ്രകാരമാണ്. പഴയ വില ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. പച്ചമുളക് 125 (50), വെളുത്തുള്ളി 110 (70), തക്കാളി 54 (20), വെണ്ടക്ക 50 (24), പാവയ്ക്ക 40 (26), ക്യാബേജ് 30 (24).
മഴ മാത്രമല്ല, തെരഞ്ഞെടുപ്പും വില വര്ധിക്കാനിടയാക്കിയെന്നു വ്യാപാരികള്‍ പറയുന്നത്. തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പു വിജ്ഞാപനം വന്നതു മുതല്‍ തന്നെ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞെന്നാണു വ്യാപാരികള്‍ പറയുന്നത്. സ്കൂളുകള്‍ തുറക്കാന്‍ ഇനി 12 ദിവസങ്ങള്‍ മാത്രമാണു ശേഷിക്കുന്നതെങ്കിലും സ്കൂള്‍ വിപണി ആരംഭിച്ചില്ലെന്നും വ്യാപാരികള്‍ പറയുന്നു. ഫാന്‍സി കച്ചവ വിപണിയിലും കച്ചവടം കുറഞ്ഞു. ഇനി വരും ദിവസങ്ങളിലെങ്കിലും കച്ചവടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."