ആറുമാസ കാലാവധിയുള്ള ഇന്ത്യന്‍ വിസിറ്റ് വിസ് ഉടന്‍ അനുവദിക്കുമെന്ന്
ദോഹ: ഒന്നിലധികം തവണ യാത്ര ചെയ്യാവുന്ന ആറ് മാസ കാലാവധിയുള്ള ഇന്ത്യന്‍ വിസിറ്റ് വിസ ദോഹ ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഉടന്‍ അനുവദിച്ചു തുടങ്ങുമെന്ന് അംബാസഡര്‍. നിലവില്‍ ഒറ്റത്തവണ മാത്രം പോകാന്‍ കഴിയുന്ന മൂന്നു മാസം കാലാവധിയുള്ള വിസയാണ് അനുവദിക്കുന്നത്. ബിസിനസ് ആവശ്യാര്‍ഥം ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ആറു മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നത്.
വിസ അനവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ദി പെനിന്‍സുലയോടു പറഞ്ഞു. ഇപ്പോള്‍ അനുവദിക്കുന്ന മൂന്നു മാസത്തെ വിസ തന്നെ ആറുമാസമായി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
അടുത്ത ഡല്‍ഹി സന്ദര്‍ശനത്തോടെ ആറു മാസ വിസാ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമെന്ന് അംബാസിഡര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഹിലാല്‍, സല്‍വ ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് പുതിയ കോണ്‍സുലാര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ തുറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുലാര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത്. ദോഹയുടെ കേന്ദ്ര പ്രദേശം എന്ന നിലയിലാണ് ഹിലാല്‍ പരിഗണിക്കുന്നത്. നിരവധി ഇന്ത്യക്കാര്‍ വസിക്കുന്ന പ്രദേശം എന്ന നിലയിലാണ് ഇന്‍ഡസ്ട്രിയല്‍ ഏരിയയെ തിരഞ്ഞെടുത്തത്. പെട്രോള്‍ കെമിക്കല്‍ ഇന്‍ഡസ്ട്രിയുടെ കേന്ദ്രം എന്നതും തലസ്ഥാന നഗരത്തില്‍ നിന്ന് ഏറെ വിദൂരത്തുള്ള സ്ഥലം എന്നതും അല്‍ഖോറിനെ പരിഗണിക്കാന്‍ കാരണമാണ്. മിസഈദില്‍ സെന്റര്‍ തുറക്കണമെന്ന് ഏതാനും സാമൂഹിക പ്രതിനിധികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് അംബാസിഡര്‍ പറഞ്ഞു. എന്നാല്‍ പഠന റിപോര്‍ട്ട് മിസഈദ് സെന്റര്‍ നിര്‍ദേശിക്കുന്നില്ല.
പുതിയ കേന്ദ്രങ്ങള്‍ നാലു മാസത്തിനകം പ്രവര്‍ത്തിച്ചു തുടങ്ങും. വിസ, പാസ്‌പോര്‍ട്ട്, പോലിസ് റിപോര്‍ട്ട് തുടങ്ങിയ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും പുതുതായി ആരംഭിക്കുന്ന കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കും. എന്നാല്‍, പവര്‍ ഓഫ് അറ്റോണി ലഭിക്കില്ല. കോണ്‍സുലാര്‍ക്കു മുമ്പാകെ അപേക്ഷകന്‍ നേരട്ട് ഹാജരാകണം എന്നത് നിയമപരമായി നിര്‍ബന്ധമായതു കൊണ്ടാണിത്. പവര്‍ ഓഫ് അറ്റോണി ലഭിക്കാന്‍ എംബസിയില്‍ നേരിട്ടെത്തണം. പുതിയ കോണ്‍സുലാര്‍ കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ എംബസി സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ കഴിയും. ഇന്ത്യക്കാര്‍ക്കും എംബസിയുടെ വിസ, കോണ്‍സുലാര്‍ സേവനങ്ങള്‍ തേടുന്ന വിദേശികള്‍ക്കും ഇത് സൗകര്യം സൃഷ്ടിക്കും. പുതിയ എംബസി ആസ്ഥാനത്ത് എത്തിപ്പെടുന്നതിന് പ്രായസപ്പെടുന്നതായി ജനങ്ങള്‍ പരാതിപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."