മാന്‍ഹോള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു
പൂച്ചാക്കല്‍: റോഡില്‍ നിര്‍മ്മിച്ചിരിക്കുന്ന മാന്‍ഹോള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.മാക്കേക്കവല തൈക്കാട്ടുശേരി റോഡില്‍ ചീരാത്തുകാടിന് സമപത്തായി റോഡില്‍ ജപ്പാള്‍ കുടിവെളള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചിരിക്കുന്ന മാന്‍ഹോളാണ് അപകട ഭീഷണി ഉയര്‍ത്തുന്നത്.
മാക്കേക്കവലയിലുളള ജപ്പാന്‍ കുടിവെളള സംഭരണ കേന്ദ്രത്തില്‍ നിന്നും വിവിധ പ്രദേശങ്ങളിലെക്കുളള കുടിവെളളം എത്തിക്കുന്നതിനായി റോഡിന്റെ അരികിലൂടെയാണ് പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്.ഈ പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോഴോ കുടിവെളള വിതരണത്തിന് തടസങ്ങള്‍ നേരിടുമ്പോളോ അവ കണ്ടു പിടിച്ച് പരിഹരിക്കാന്‍ പ്രധാന പൈപ്പിലെക്ക് ഒരാള്‍ക്ക് ഇറങ്ങാവുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലമാണ് മാന്‍ഹോള്‍. ആ ഭാഗം കോണ്‍ക്രീറ്റ് ചെയ്യുകയും തുറക്കുകയും അടക്കുകയും ചെയ്യാവുന്നരീതിയില്‍ ഇരുമ്പു കൊണ്ടാണ് ഒരു മൂടിയും ഘടിപ്പിച്ചിട്ടുണ്ട്.
റോഡില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ഭാഗം കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങളില്‍ വരുന്നവര്‍ക്കും ഒരു പോലെ അപകടം സൃഷ്ടിക്കുന്നുണ്ട്. രാത്രി സമയങ്ങളില്‍ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.ഇത് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ പൈപ്പിനോട് ചേര്‍ന്ന് മാത്രമേ മാന്‍ഹോള്‍ സ്ഥാപിക്കുവാന്‍ സാധിക്കുകയുളളുയെന്നും സ്ഥലപരിധിയും ഒരു പ്രധാന പ്രശ്‌നമാണെന്നാണ് വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."