മയക്കുമരുന്ന് സംഘങ്ങള്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതായി ആക്ഷേപം
അരൂക്കുറ്റി: അരൂക്കുറ്റി 1008 പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ അക്രമണങ്ങള്‍ അഴിച്ചുവിടുന്നതായി ആക്ഷേപം.
പ്രദേശത്തെ ചില യുവാക്കള്‍ക്കൊപ്പം ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങില്‍ നിന്നുമുള്ള മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെയെത്തി അതിക്രമങ്ങള്‍ നടത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു.കഴിഞ്ഞ ദിവസം കേരളോത്സവം കഴിഞ്ഞ് മടങ്ങിയ പ്രദേശത്തെ യുവാക്കള്‍ക്ക് നേരേ ആക്രമണം ഉണ്ടായി.
പുതുമന നികര്‍ത്ത് ഷിജാസ്,പനച്ചിക്കല്‍ മുഹമ്മദ് ആദില്‍ കളത്തുങ്കല്‍ വെളി സുല്‍ഫിക്കര്‍ എന്നിവര്‍ക്കാണ് അക്രമണമേറ്റത്.ഇവരെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൊലീസില്‍ പരാതിപ്പെട്ടെങ്കിലും പ്രതികളെ ആരെയും പിടികൂടിയില്ല. അക്രമിസംഘങ്ങളെ ഭയന്ന് പലരും രാത്രിയില്‍ പുറത്തിറങ്ങാറില്ല. പ്രദേശത്ത് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ അരൂക്കുറ്റി മേഖല കമ്മറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."