പണം പിന്‍വലിക്കാന്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍
ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ ലഭ്യമാകും. ഇന്നു മുതല്‍ നിക്ഷേപിക്കുന്ന പണം മുഴുവനായും ബാങ്ക് വഴി സ്ലിപ് പൂരിപ്പിച്ച് നല്‍കി പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. എന്നാല്‍ പഴയ 500,1000 രൂപ ഒഴികെയുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും ഈ ആനുകൂല്യം. അഥവാ കയ്യിലുള്ള ചില്ലറകളും 100,50,20,10 തുടങ്ങിയ നോട്ടുകളുമെല്ലാം എത്ര തന്നെ ബാങ്കില്‍ നിക്ഷേപിച്ചാലും അവ മുഴുവനായും പുതിയ നിയമം വഴി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. 500,2000 നോട്ടുകളായിരിക്കും പകരം ലഭിക്കുക.
ബാങ്കില്‍ അനുഭവപ്പെടുന്ന ചില്ലറക്ഷാമം പരിഹരിക്കാനുള്ള റിസര്‍വ് ബാങ്കിന്റെ പുതിയ നടപടിയാണിത്. എന്നാല്‍ ഇത് എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയേണ്ടതുണ്ട്. കാരണം നിലിവല്‍ കൈയില്‍ ചില്ലറയുള്ളവരാരും അത് ബാങ്കില്‍ കൊണ്ട് നിക്ഷേപിക്കുന്നില്ല. അതു കൊണ്ട് വലിയ പ്രയോജനമില്ലാത്തതു കൊണ്ടാണത്. എന്നാല്‍ പഴയ 500,1000 രൂപ നിക്ഷേപിക്കുമ്പോള്‍ പിന്‍വലിക്കാന്‍ ഒരാഴ്ച 24,000 രൂപ എന്ന പരിധി തന്നെ തുടരും. എ.ടി.എമ്മുകളില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2500 തന്നെയായിരിക്കും. അതേ സമയം ശമ്പളം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."