HOME
DETAILS
MAL
പ്രതിവാരയോഗം ഒഴിവാക്കി പി.എസ്.സിയുടെ അസാധാരണ നടപടി
backup
November 29 2016 | 03:11 AM
തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചകളിലും നടക്കുന്ന പ്രതിവാര സമ്പൂര്‍ണ യോഗം ഹര്‍ത്താല്‍ ദിനത്തില്‍ ഒഴിവാക്കി പി.എസ്.സിയുടെ അസാധാരണ നടപടി. ഹര്‍ത്താലായിട്ടും പി.എസ്.സി. പരീക്ഷകളും അഭിമുഖങ്ങളും മാറ്റമില്ലാതെ നടന്നപ്പോഴാണ് ഈ നീക്കം. പി.എസ്.സി. ചെയര്‍മാന്റെ ഓഫിസാണ് ഇന്നത്തെ യോഗം മാറ്റിവച്ചതായി അംഗങ്ങളെ അറിയിച്ചത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റമില്ലാതെ നടക്കുകയാണു പതിവ്. ആദ്യമായാണ് ഇത്തരമൊരു നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."