എം.എസ്.എഫിന്റെ അമരത്തേറിയ ടി.വി ഇബ്രാഹീം ഇനി കൊണ്ടോട്ടിയുടെ എം.എല്‍.എ
കൊണ്ടോട്ടി: എം.എസ്.എഫിലൂടെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലെത്തി യൂത്ത്‌ലീഗിന്റെ അമരത്തിരുന്ന് മികച്ച അധ്യാപകനും സംഘാടകനുമായ ടി.വി ഇബ്രാഹീം ഇനി കൊണ്ടോട്ടിയുടെ എം.എല്‍.എ.യു.ഡി.എഫ് കോട്ടയില്‍ കനത്ത പോരാട്ടം നടന്നെങ്കിലും 10,654 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി.വി ഇബ്രാഹീം എല്‍.ഡി.എഫിലെ കെ.പി ബീരാന്‍കുട്ടിയെ പരാജയപ്പെടുത്തിയത്. വോട്ടു നല്‍കി വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും മണ്ഡലത്തിന്റെ വികസനത്തിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വള്ളുവമ്പ്രം അത്താണിക്കല്‍ താഴത്തുവീട്ടില്‍ ടി.വി മുഹമ്മദ് ഹാജി ഇത്തിക്കുട്ടി ദമ്പതികളുടെ മകനായ ടി.വി ഇബ്രാഹീം അത്താണിക്കല്‍ ജി.എം.എല്‍.പി.എസ്,ഗവ.എച്ച്.എസ് പൂക്കോട്ടൂര്‍,ഗവ.കോ ളജ് മലപ്പുറം,പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി,ടൈറ്റസ് ബി.എഡ് കോളജ് തിരുവല്ല എന്നിവടങ്ങളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്.1994 മുതല്‍ കൊണ്ടോട്ടി ഇം.എം.ഇ.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനായി ജോലി ചെയ്തുവരികയാണ്.
പൂക്കോട്ടൂര്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്നത്. യൂനിറ്റ് സെക്രട്ടറിയില്‍ നിന്ന് ഉയര്‍ന്നുവെന്ന ടി.വി ഇബ്രാഹീം 1989 ല്‍ മലപ്പുറം ജില്ലാപ്രസിഡന്റ്,1990-ല്‍ സംസ്ഥാന ട്രഷറര്‍,91-93 കാലയളവില്‍ സംസ്ഥാന സെക്രട്ടറി,93-95ല്‍ സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തി.1998 മുതല്‍ 2007 വരെ സംസ്ഥാന യൂത്ത് ലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു.കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറര്‍,യു.ഡി.എഫ് കണ്‍വീനര്‍,2007ല്‍ ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1995ല്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ടി.വി പിന്നീട് പ്രസിഡന്റായി.2000-05 കാലഘട്ടത്തില്‍ കൊണ്ടോട്ടി ഡിവിഷന്‍ ജില്ലാപഞ്ചായത്ത് അംഗമായിരുന്നു.കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായിരുന്ന അദ്ദേഹം നിലവില്‍ സെനറ്റ് അംഗവുമാണ്. സംസ്ഥാന സാക്ഷരതാ മിഷന്‍ എക്‌സിക്യൂട്ടീവ് അംഗവും,എസ്.സി.ഇ.ആര്‍.ടി കോര്‍ കമ്മിറ്റി അംഗവുമാണ്.അത്താണിക്കല്‍ എം.ഐ.സി യത്തീംഖാന ജനറല്‍ സെക്രട്ടറി,പൂക്കോട്ടൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.ഭാര്യ:സറീന.മക്കള്‍.മുഹമ്മദ് ജസീം,അന്‍ഷിദ് നുഅ്മാന്‍,ആദിലാബാനു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."