അലെപ്പോയിലെ മൂന്ന് കേന്ദ്രങ്ങള്‍ സിറിയന്‍ സേന പിടിച്ചെടുത്തു
അലെപ്പോ: സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലെപ്പോയിലെ മൂന്ന് തന്ത്രപ്രധാന ടൗണുകള്‍ സിറിയന്‍ സേന പിടിച്ചെടുത്തു. ഇവിടങ്ങളില്‍ നിന്ന് 2000ത്തിലേറെ സാധാരണക്കാരെ മോചിപ്പിച്ചെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന അറിയിച്ചു.
ഇക്കാര്യം സിറിയന്‍ ഒബ്സര്‍വേറ്ററിയും സ്ഥിരീകരിച്ചു. ശകൂര്‍, ഹൈദരിയ, ശൈഖ് ഖോദര്‍ എന്നീ പ്രദേശങ്ങളാണ് വിമതസേനയില്‍ നിന്ന് മോചിപ്പിച്ചത്. അതിനിടെ ശൈഖ് ഫറേസ് ജില്ലയും വിമതരില്‍ നിന്ന് കുര്‍ദ് സൈന്യംമോചിപ്പിച്ചു. ബശര്‍ അല്‍ അസദ് സര്‍ക്കാരിനെ പിന്തുണയ്ക്കാത്ത വിഭാഗമാണ് കുര്‍ദുകള്‍. അലെപ്പോയില്‍ കുര്‍ദ് സേനയുടെ സാന്നിധ്യമുണ്ട്. അലെപ്പോ നഗരം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ സൈന്യം കുര്‍ദ് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. കിഴക്കന്‍ അലെപ്പോയുടെ വടക്കന്‍ മേഖലയിലാണ് സൈന്യം മുന്നേറ്റം നടത്തിയത്. 2012 മുതല്‍ വിമതരുടെ നിയന്ത്രണത്തിലാണ് അലെപ്പോ. ഇതിനു ശേഷം സര്‍ക്കാര്‍ സേന ഇവിടെ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്. അലെപ്പോയുടെ30 ശതമാനം പ്രദേശങ്ങളും കഴിഞ്ഞ ദിവസം വിമതര്‍ക്ക് നഷ്ടമായിട്ടുണ്ട്.
അലെപ്പോയുടെ ആകാശദൃശ്യങ്ങള്‍ സന പുറത്തുവിട്ടു. സര്‍ക്കാര്‍ സേനയുടെ മുന്നേറ്റം സിറിയയിലെ സര്‍ക്കാര്‍ അനുകൂല പത്രമായ അല്‍ വതനും സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."