നോട്ട് നിരോധനത്തില്‍ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി എടുക്കണം: നവയുഗം
ദമ്മാം: 1000, 500 രൂപയുടെ കറന്‍സി നോട്ടുകളുടെ നിരോധനം മൂലം പ്രവാസി ഇന്ത്യക്കാര്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് നവയുഗം സാംസ്‌കാരികവേദി ദമ്മാം മാറാത്ത് യൂണിറ്റ് രൂപീകരണസമ്മേളനം ആവശ്യപ്പെട്ടു. യാത്ര ആവശ്യങ്ങള്‍ക്കും മറ്റുമായി 500, 1000 രൂപ നോട്ടുകള്‍ നാട്ടില്‍ നിന്നും കൂടെകൊണ്ടു പോന്ന പ്രവാസികള്‍ അവ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ്. നാട്ടിലേക്ക് പോകുന്നവരുടെ കൈയ്യില്‍ ഇത്തരം കറന്‍സി നോട്ടുകള്‍ കൊടുത്തയയ്ക്കുക എന്നത് എല്ലാ പ്രവാസികള്‍ക്കും പ്രായോഗികമല്ല. മണി എക്‌സ്‌ചേഞ്ചുകള്‍ വഴിയോ, ഇന്ത്യന്‍ എംബസ്സി വഴിയോ അത്തരം കറന്‍സികള്‍ മാറ്റി വാങ്ങാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ ഒരുക്കണമെന്ന് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നവയുഗം സാംസ്‌കാരികവേദി ദമ്മാം മാറാത്ത് യൂണിറ്റ് ഭാരവാഹികള്‍
[caption id="attachment_178414" align="alignnone" width="620"] പ്രസിഡന്റ്: ഷമീര്‍ പെരുമാതുറ, സെക്രട്ടറി: അജിത്ത് ആലുംമൂട്, ഖജാന്‍ജി: മോനിഷ് പെരുങ്ങുഴി[/caption]നവയുഗം കേന്ദ്രകമ്മിറ്റി നിയമസഹായവേദി കണ്‍വീനര്‍ ഷാന്‍ പേഴുംമൂടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദമ്മാം മാറാത്ത് യൂണിറ്റ് രൂപീകരണയോഗം, നവയുഗം ദമ്മാം മേഖല കമ്മിറ്റി പ്രസിഡന്റ് അരുണ്‍ നൂറനാട് ഉദ്ഘാടനം ചെയ്തു. ഷമീര്‍ സ്വാഗതവും, അജിത്ത് നന്ദിയും പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ആയി ഷമീര്‍ പെരുമാതുറയെയും വൈസ് പ്രസിഡന്റുമാരായി സജയന്‍ പെരുമ്പുഴ, ഷഹനാദ് എന്നിവരെയും യൂണിറ്റ് സെക്രട്ടറിയായി അജിത്ത് ആലുംമൂടിനെയും ജോയിന്റ് സെക്രട്ടറിമാരായി കൃഷ്ണകുമാര്‍, സിജു എന്നിവരെയും, യൂണിറ്റ് ഖജാന്‍ജിയായി മോനിഷ് പെരുങ്ങുഴിയെയും യോഗം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."