ആല്‍ഫാ എമൗണ്ട് ലെന്‍സുള്ള സോണിയുടെ ആല്‍ഫാ 99 സെക്കന്‍ഡ് കാമറ
കൊച്ചി: കാമറകളില്‍ പരസ്പരം മാറാവുന്ന എമൗണ്ട് ലെന്‍സ് ക്യാമറകളുമായി സോണി പുതിയ ഫ്‌ളാഗ്ഷിപ്പ് ആല്‍ഫാ എമൗണ്ട് മോഡലായ ആല്‍ഫാ 99 സെക്കന്‍ഡ് പുറത്തിറക്കി. ഏറെ ശ്രദ്ധിക്കപ്പെട്ട ആല്‍ഫാ 99 മോഡലിന്റെ അടുത്തഘട്ടമായുള്ള ആല്‍ഫാ 99 സെക്കന്റ് സോണിയുടെ അത്യാധുനിക ഡിജിറ്റല്‍ ഇമേജിങ് കണ്ടുപിടിത്തങ്ങളോടെയുള്ളതാണ്.
സോണിയുടെ മാത്രമായ എമൗണ്ട് പ്രത്യേകതയുമായി ടാന്‍സ് ലൂസന്റ് മിറര്‍ ടെക്‌നോളജി (ടി.എം.ടി)യോടെയുള്ള ഹൈബ്രിഡ് ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയടക്കം ഇതിലുണ്ട്. സ്‌പോര്‍ട്‌സ് വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രയോജനപ്പെടുന്ന കൃത്യതയുള്ള പ്രൊഫഷനല്‍ നിലവാരത്തിലുള്ള കാമറയാണിത്.
ഇമേജ് സെന്‍സര്‍, ബിയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിങ് എന്‍ജിന്‍, പുതിയ ഡിസൈനിലുള്ള ഷട്ടര്‍ യൂനിറ്റ് എന്നിവ സഹിതം 12 എഫ്.പി.എസ് വരെ എ.എഫ്.എ.ഇ ട്രാക്കിങോടെ തുടര്‍ച്ചയായി കാമറ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഫ്രണ്ട് എന്‍ഡ് എല്‍.എസ്.ഐ ഈ ക്യാമറയിലുണ്ട്.
സെന്‍സറിന്റെ 42.2 എം.പി പ്രയോജനപ്പെടുത്തിയാണിത് ചെയ്യുന്നത്. അതിവേഗത്തില്‍ നീങ്ങുന്ന വസ്തുക്കളെപ്പോലും അരണ്ട വെളിച്ചത്തില്‍ സൂക്ഷ്മമായ ഷോട്ടുകളിലൂടെ പിടിച്ചെടുക്കുന്ന അള്‍ട്രാഫാസ്റ്റ് കാമറയാണിത്.
തുടര്‍ച്ചയായ അതിവേഗ ഷൂട്ടിങിലാണെങ്കിലും, ഇന്‍ഡോര്‍ സ്ഥലങ്ങളിലെ കൃത്രിമ പ്രകാശത്തിലാണെങ്കിലും ഫ്‌ളിക്കര്‍ അപ്പോള്‍തന്നെ സ്വയംകണ്ടുപിടിക്കാന്‍ കഴിയുമെന്നു മാത്രമല്ല, ഫോട്ടോയെ ഇത് ബാധിക്കാതിരിക്കാന്‍ ഷട്ടര്‍ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. 2,49,990 രൂപയാണ് ആല്‍ഫാ 99 സെക്കന്‍ഡിന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."