ഇടതു കാറ്റിലും ഉയലാതെ; 74 തദ്ദേശ സ്ഥാപനങ്ങള്‍ യു.ഡി.എഫിനൊപ്പം
മലപ്പുറം: ഇടതു കാറ്റിലും ഉലയാതെ മലപ്പുറത്ത് യു.ഡി.എഫിനെ തുണച്ചത് ജില്ലയിലെ എഴുപത്തിനാല് തദ്ദേശ സ്ഥാപനങ്ങള്‍. ജില്ലയിലെ ആകെ 94പഞ്ചായത്തുകളില്‍ 69പഞ്ചായത്തുകളിലും 12 പന്ത്രണ്ട് നഗരസഭകളില്‍ ഏഴു നഗരസഭകളുമാണ് നിയസഭാ തെരഞ്ഞെടുപ്പിലെ ഇടതു തരംഗത്തില്‍ പച്ചകോട്ടകള്‍ ഭദ്രമാക്കിയത്. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേറെ കൂടുതല്‍ പഞ്ചായത്തുകളില്‍ ലീഡ് വര്‍ധിപ്പിക്കാനും യു.ഡി,എഫിനു കഴിഞ്ഞു. അതേസമയം നഗരസഭകളില്‍ മിക്കവയും അതാത് സ്ഥാപനങ്ങള്‍ ഭരിക്കുന്ന കക്ഷിക്കൊപ്പം നിലകൊണ്ടപ്പോള്‍ വലത്, ഇടതു മുന്നണികള്‍ക്ക് അട്ടിമറി മുന്നേറ്റവും നേടി. സി.പിഎം-കോണ്‍ഗ്രസ് മുന്നണി ഭരിക്കുന്ന കൊണ്ടോട്ടിയും വികസന മുന്നണി ഭരിക്കുന്ന തിരൂരിലുമാണ് യു.ഡി,എഫ് മേല്‍ക്കോയ്മ നേടിയത്. ഇതില്‍ കൊണ്ടോട്ടിയില്‍ 2021 വോട്ടു ഭൂരിപക്ഷവും തിരൂരില്‍ 1100 വോട്ടും നേടിയിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയില്‍ ഇടതിനു അട്ടിമറി വിജയവും ലഭിച്ചു. ഇവിടെഇടതു മുന്നണി 2770 വോട്ടുകള്‍ ലീഡ്‌നേടി.
വോട്ടു നില അനുസരിച്ച് യു.ഡി.എഫ് പക്ഷത്ത് ഉറച്ചു നിന്ന നഗരസഭകള്‍ മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, തിരൂര്‍, തിരൂരങ്ങാടി, കോട്ടക്കല്‍,വളാഞ്ചേരി, എന്നിവയാണ്.പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി,താനൂര്‍, നിലമ്പൂര്‍, നഗരസഭകളിലാണ് എല്‍.ഡി.എഫ് ലീഡ് നേടിയത്. തദ്ദേശ സ്ഥാപനങ്ങള്‍ പലതും ഇത്തവണ ഭരിക്കുന്നവരെ വിട്ടു യു.ഡി.എഫിനേയും എല്‍.ഡി,എഫിനും മാറിതുണച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ കൂടുതല്‍ ല്‍ കൂടുതല്‍ മെച്ചം കൊയതത് യു.ഡി.എഫ് ആണ്. സാമ്പാര്‍ മുന്നണികളും എല്‍.ഡി,എഫ് ഒറ്റക്കായും ഭരിക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പടെയാണ് യു.ഡി.എഫ് പക്ഷത്തേക്ക് മാറിയത്.
യു.ഡി.എഫ് ജില്ലയില്‍ എ.ആര്‍ നഗര്‍, ആലിപറമ്പ്, ആനക്കയം, അങ്ങാടിപ്പുറം, അരീക്കോട്, ആതവനാട്, ചാലിയാര്‍, ചീക്കോട്, ചേലമ്പ്ര, ചോക്കാട്, എടപ്പറ്റ, എടരിക്കോട്, എടവണ്ണ, ഇരിമ്പിളിയം, കാളികാവ്, കല്‍പകഞ്ചേരി, കണ്ണമംഗലം, കരുവാരക്കുണ്ട്, കാവനൂര്‍, കീഴാറ്റൂര്‍, കീഴുപറമ്പ്, കോഡൂര്‍, കുറുവ, കുറ്റിപ്പുറം, കുഴിമണ്ണ, മക്കരപറമ്പ്, മമ്പാട്, മംഗലം, മങ്കട, മാറാക്കര, മേലാറ്റൂര്‍, മൂന്നിയൂര്‍, മൂത്തേടം, മൊറയൂര്‍, മുതുവല്ലൂര്‍, നന്നമ്പ്ര, ഊരകം, ഒതുക്കുങ്ങല്‍, പുളിക്കല്‍, പാണ്ടിക്കാട്, പറപ്പൂര്‍, പെരുമണ്ണ ക്ലാരി, പെരുവള്ളൂര്‍, പൊന്‍മള, പൂക്കോട്ടൂര്‍, കൂട്ടിലങ്ങാടികോഡൂര്‍, പുളിക്കല്‍, പുല്‍പ്പറ്റ, പുറത്തൂര്‍, പുഴക്കാട്ടിരി, താഴക്കോട്, തേഞ്ഞിപ്പലം, തെന്നല, തിരുന്നാവായ, തൃക്കലങ്ങോട്, തുവ്വൂര്‍, ഊര്‍ങ്ങാട്ടിരി, വളവന്നൂര്‍, വാഴക്കാട്, വേങ്ങര, വെട്ടത്തൂര്‍, വെട്ടം, വണ്ടൂര്‍ എന്നിവിടങ്ങളിലാണ് ആധിപത്യം നേടിയത്. ഇടതു മുന്നണി ആലങ്കോട്,അങ്ങാടിപ്പുറം,ചെറിയമുണ്ടം, ചെറുകാവ്, ചുങ്കത്തറ, എടക്കര, ഏലംകുളം, കാലടി, കരുളായി, , മാറഞ്ചേരി, മൂര്‍ക്കനാട്, നന്നംമുക്ക്, നിറമരുതൂര്‍, ഒഴൂര്‍, പെരുമ്പടപ്പ്, പൊന്‍മുണ്ടം, പോത്തുകല്‍, തലക്കാട്, താനാളൂര്‍, തവനൂര്‍, തൃപ്പങ്ങോട്, തിരുവാലി, വട്ടംകുളം, വാഴയൂര്‍, വെളിയങ്കോട് എന്നിവിടങ്ങളിലാണ് ് ലീഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."