എസ്.ബി.ഐയില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വെല്‍ത്ത് മാനേജ്‌മെന്റ് സെക്ടറില്‍ 103 സ്‌പെഷലിസ്റ്റ് ഓഫിസര്‍മാരെ നിയമിക്കുന്നു.
അക്യുസേഷന്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ (34), റിലേഷന്‍ഷിപ്പ് മാനേജര്‍ (55), റിലേഷന്‍ഷിപ്പ് മാനേജര്‍ ടീം ലീഡ് (01), സോണല്‍ ഹെഡ്‌സീനിയര്‍ ആര്‍.എം സെയില്‍സ്‌കോര്‍പറേറ്റ് ആന്‍ഡ് എസ്.എം.ഇ (01), സോണല്‍ ഹെഡ് സീനിയര്‍ ആര്‍.എം സെയില്‍സ് (റീട്ടെയില്‍ എച്ച്.എന്‍.ഐ (02), കമ്പെയ്‌ലന്‍സ് ഓഫിസര്‍ (01), ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലര്‍ (09) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ബംഗളൂരു, ഡല്‍ഹി, പൂനെ, ചെന്നൈ, അഹ്മദാബാദ്, ഭോപ്പാല്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും നിയമനം.
കരാറടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി വിഭാഗത്തിന് 600 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിന് 100 രൂപ. ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫീസടയ്ക്കാം. ംംം.യെശ.രീ.ശി എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷയുടെ പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ടമേലേ ആമിസ ീള കിറശമ, ഇലിേൃമഹ ഞലരൃൗശാേലി േ& ജൃീാീശേീി ഉലുമൃാേലി,േ ഇീൃുീൃമലേ ഇലിേൃല, 3ൃറ എഹീീൃ, അഹേമിമേ ആൗശഹറശിഴ, ചമൃശാമി ജീശി,േ ങൗായമശ 400021 എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഡിസംബര്‍ 12
പകര്‍പ്പ് ലഭിക്കേണ്ട അവസാന തിയതി: ഡിസംബര്‍ 16.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."