പൊലിസ് ട്രെയിനിങ് കോളജിലെ ഇഗ്നോ പഠനകേന്ദ്രത്തില്‍ കോഴ്‌സുകള്‍
തിരുവനന്തപുരം പൊലിസ് ട്രെയിനിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി സ്റ്റഡി സെന്ററില്‍ കേരള പൊലിസിലെ പൊലിസ് മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കായി ജനുവരി 2017 ബാച്ചിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കുറ്റാന്വേഷണം, സൈബര്‍ നിയമം, നീതി നിര്‍വഹണം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ടാണ് കോഴ്‌സുകള്‍. പി.ജി ഡിപ്ലോമ (ക്രിമിനല്‍ ജസ്റ്റിസ്) കോഴ്‌സിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കാലാവധി. അപേക്ഷാ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 9,000 രൂപ. പി.ജി. സര്‍ട്ടിഫിക്കറ്റ് (സൈബര്‍ ലോ) കോഴ്‌സിന് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. അപേക്ഷാ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 7,000 രൂപ.
ഡിപ്ലോമ (പാരാ ലീഗല്‍ പ്രാക്ടീസ്) കോഴ്‌സിന് പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി ഒരു വര്‍ഷം. അപേക്ഷാ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 7,000 രൂപ. സര്‍ട്ടിഫിക്കറ്റ് (ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്) കോഴ്‌സിന് പ്ലസ്ടു, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി ആറു മാസം. അപേക്ഷാ ഫീസ് 200 രൂപ. കോഴ്‌സ് ഫീസ് 1,100 രൂപ. അപേക്ഷ അയയ്‌ക്കേണ്ട വിലാസം: പ്രോഗ്രാം ഇന്‍ ചാര്‍ജ് ആന്‍ഡ് വൈസ് പ്രിന്‍സിപ്പല്‍, ഇഗ്‌നോ സ്റ്റഡി സെന്റര്‍ (40035), പൊലിസ് ട്രെയിനിങ് കോളജ്, തൈക്കാട്, തിരുവനന്തപുരം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വൈസ് പ്രിന്‍സിപ്പല്‍, പൊലിസ് ട്രെയിനിങ് കോളജ് ആന്‍ഡ് പ്രോഗാം ഇന്‍ ചാര്‍ജ്, ഇഗ്‌നോ സ്റ്റഡി സെന്റര്‍ (ഫോണ്‍9497990222), ലെയ്‌സണ്‍ ഓഫിസര്‍, ഇഗ്‌നോ സ്റ്റഡി സെന്റര്‍ (ഫോണ്‍9446217116) ഇ-മെയില്‍ ശഴിീൗരലിലേൃുരേ40035ു@ഴാമശഹ.രീാ.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി: ഡിസംബര്‍ 12.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."