HOME
DETAILS
MAL
നിലമ്പൂര്‍ മാവോയിസ്റ്റ് വധം: പൊലിസിന്റെ ആത്മവീര്യം കെടുത്തരുതെന്ന് ഉമ്മന്‍ചാണ്ടി
backup
November 29 2016 | 05:11 AM
കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനത്തില്‍ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ പൊലിസ് നടപടിയെ ന്യായീകരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വന്തം ജീവന് പണയം വച്ച് ജനസുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പൊലിസുകാരെ അനാവശ്യമായി വേട്ടയാടുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
പൊലിസ് സേനയുടെ മനോവീര്യം കെടുത്തുന്ന പ്രസ്താവനകള്‍ തന്നില്‍ നിന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തികള്‍ പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കില്‍ സര്‍ക്കാരിന് നടപടിയെടുക്കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."