സമീപവാസികള്‍ക്കെതിരേ നിറയൊഴിച്ച സംഭവം, പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലിസ്
മൂലമറ്റം: അതിര്‍ത്തി ലംഘിച്ചുള്ള പാറ പൊട്ടിക്കല്‍ ചോദ്യം ചെയ്ത സമീപവാസികള്‍ക്കെതിരെ പാറമടയുടമ തോക്കുപയോഗിച്ച് നിറയൊഴിച്ച സംഭവത്തില്‍ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആക്ഷേപം. പ്രതി നാല് റൗണ്ട് വെടിവച്ചതായാണ് സമീപവാസികള്‍ പറയുന്നത്.സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ചും വെടിവെയ്പ് നടന്നില്ലെന്നുള്ള രീതിയിലാണ് മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രതി ഒളിവിലാണ് എന്നാണ് പൊലിസ് പറയുന്നത്. പ്രതിയ്ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായും പൊലിസ് പറയുന്നു. സംഭവത്തില്‍ ജാമ്യമില്ല വകുപ്പ്പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുാകാര്‍ ആരോപിക്കുന്നു.
ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. റിപോര്‍ട്ട് ലഭിച്ചതിനുശേഷമെ വെടിവെയ്പ് നടന്നോയെന്ന് അറിയാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് പൊലിസ്.
പാറമടയുടമക്ക് തോക്ക് ഉപയോഗിക്കുന്നതിന് 2016 ഡിസംബര്‍ മാസം വരെ ലൈസന്‍സ് ഉള്ളതായും പൊലിസ് പറഞ്ഞു. എന്നാല്‍ തെരഞ്ഞടുപ്പ് സമയമായതിനാല്‍ തോക്ക് ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിക്കേണ്ടതായിരുന്നു. റൈഫിള്‍ ക്ലബ്ബില്‍ അംഗത്വമുള്ളവര്‍ക്ക് അതാത് ക്ലബ്ബുകളിലാണെങ്കിലും തോക്ക് സൂക്ഷിക്കാം. ഇത് രണ്ടും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം സ്വയരക്ഷക്കായി ഉപയോഗിക്കേണ്ട തോക്ക് സ്ത്രീകളടക്കമുള്ള നിരായുധര്‍ക്കെതിരേ ഉപയോഗിച്ചതും ഇതിന്റെ ലൈസന്‍സിനുള്ള അവകാശത്തെ തന്നെ ചോദ്യം ചെയ്യുന്നു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതും തോക്ക് കണ്ടെടുക്കാനാവാത്തതും പൊലിസിനെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."