വടക്കാഞ്ചേരി പീഡനം; പോരാട്ടം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് സുഗതകുമാരിക്ക് അനില്‍ അക്കരയുടെ കത്ത്
വടക്കാഞ്ചേരി: കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് അഭ്യര്‍ഥിച്ച് കവയത്രി സുഗതകുമാരിക്ക് അനില്‍ അക്കര എം.എല്‍.എയുടെ തുറന്ന കത്ത്.
കേരളം ഇനി സ്ത്രീ സൗഹൃദ സംസ്ഥാനമായി മാറുമെന്ന് കഴിഞ്ഞ നവംബര്‍ ഒന്നിന് പ്രഖ്യാപിച്ച പിണറായി വിജയന്‍ നാട് ഭരിക്കുമ്പോഴാണ് കൂട്ടമാനഭംഗത്തിനിരയായ യുവതി നീതിക്ക് വേണ്ടി കേഴുന്നതെന്ന് അനില്‍ കത്തില്‍ പറയുന്നു. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് ശേഷം സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്, എന്നാല്‍ ഇതൊന്നും വടക്കാഞ്ചേരി കേസിലെ ഇരക്ക് ബാധകമാകുന്നില്ലെന്നും കത്തില്‍ പറയുന്നു.
സുഗതകുമാരിയുമായി ചേര്‍ന്ന് നടത്തിയ നിരവധി പോരാട്ടങ്ങളുടെ കഥയും അത് നേടിയ വിജയവും അനിലിന്റെ കത്തില്‍ എടുത്ത് പറയുന്നുണ്ട്. സമര നേതൃത്വം ഏറ്റെടുക്കാന്‍ സുഗതകുമാരി തയാറാകുമെന്ന പ്രതീക്ഷയോടെയാണ് കത്ത് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."