കുമ്പളം തേവര ഫെറി ബോട്ട് ഉടന്‍ മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: നാല്‍പ്പത്തിയഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ബോട്ട് പെയിന്റടിച്ച് കുമ്പളം തേവര ഫെറി സര്‍വീസിനായി ഉപയോഗിക്കുന്നത് അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
വൈപ്പിനിലെ ബോട്ടു ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മകളില്‍ നിന്നും എറണാകുളം നഗരം ഇതേ വരെ മോചിതമായിട്ടില്ലെന്നും കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശം. ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യാവകാശ കമ്മിഷന് വെറുമൊരു കാണിയായി നോക്കി നില്‍ക്കാനാവില്ലെന്നും പി മോഹനദാസ് പറഞ്ഞു. തകരാറിലായ ബോട്ട് മാറ്റി പുതിയ ബോട്ട് ഉടന്‍ സര്‍വീസ് ആരംഭിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എറണാകുളം ജില്ലാ കലക്ടറും ജലഗതാഗത വകുപ്പ് സെക്രട്ടറിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. കേസ് ഡിസംബറില്‍ പരിഗണിക്കും. കാക്കനാട് കുടിമുകള്‍ റോഡിന് താഴെ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് കുടിവെള്ളത്തിന്റെ മര്‍ദം താങ്ങാനാവാതെ താങ്ങാനാവാതെ പൊട്ടിയ സംഭവത്തിലും കമ്മിഷന്‍ കേസെടുത്തു. പൊതുമരാമത്ത്, ജല അതോറിറ്റി സെക്രട്ടറിമാര്‍ അന്വേഷണം നടത്തി മുന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. അധികാരികളുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ കാരണമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും കമ്മീഷന്‍ നോട്ടീസില്‍ ചൂണ്ടിക്കാണിച്ചു. സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. തിങ്കളാഴ്ച ഹര്‍ത്താല്‍ കാരണം മാറ്റിവച്ച കമ്മിഷന്റെ ആലുവ സിറ്റിംഗ് ഇന്ന് രാവിലെ 10.30ന് ആലുവ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."