കലക്ടറേറ്റിലെ പേപ്പര്‍ കടത്ത്; ഏഴു പേര്‍ക്കെതിരെ നടപടി
പേരൂര്‍ക്കട: കുടപ്പനക്കുന്ന് കലക്ടറേറ്റില്‍ സൂക്ഷിച്ചിരുന്ന പേപ്പറുകള്‍ ആക്രിക്കടയില്‍ കൊണ്ടുപോയി വിറ്റ സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ വെങ്കിടേസപതി എ.ഡി.എമ്മിന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ നേരിട്ട് ബന്ധമുള്ള ഏഴു പേര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് എ.ഡി.എമ്മിന് കൈമാറി. ശുചീകരണ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അച്ചടക്ക നടപടിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവരുടെ പേരുവിവരം പുറത്തു വിട്ടിട്ടില്ല.
സംരംഭകത്വ വികസന പരിശീലനം
തിരുവനന്തപുരം: ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 15 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം ജനുവരിയില്‍ വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ടിലെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടക്കും.
താല്‍പ്പര്യമുള്ളവര്‍ അതത് ബ്ലോക്ക് , മുനിസിപ്പാലിറ്റി , കോര്‍പറേഷന്‍ വ്യവസായ വികസന ഓഫിസറുമായോ താലൂക്ക് വ്യവസായ ഓഫിസുമായോ 8281959963, 0471 2326756 എന്ന നമ്പരിലോ ബന്ധപ്പെടണം. അവസാന തീയതി ഡിസംബര്‍ 15.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."