ഫൈസല്‍ വധം: കുറ്റക്കാര്‍ക്കെതിരേ യു.എ.പി.എ. ചുമത്തണം- യൂത്ത് ലീഗ്
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധത്തിലെ കുറ്റക്കാര്‍ക്കെതിരേ യു.എ.പി.എ ചുമത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യു. എ.പി.എ വ്യാപകമായി ദുരുപയോഗപ്പെടുത്താനിടയാവുന്നതിനാല് മൗലികമായി ലീഗ് ഈ കരിനിയമത്തിന് എതിരാണ്. എന്നാല്‍, വര്‍ഗീയപരമായ നടപടിയാണ് കൊടിഞ്ഞി സംഭവം.
വലിയ വര്‍ഗീയകലാപത്തിന് സാഹചര്യമൊരുക്കുന്ന രീതിയില്‍ കറ്റകൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ യു.എ.പി.എ. ചുമത്തുന്നത് ഇത്തരത്തിലുള്ള സമാനസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായകമാവും.രാഷ്ട്രീയ സംഘട്ടനങ്ങളുടെ പേരില്‍ കേന്ദ്രതലത്തില്‍ പാര്‍ട്ടി ഇടപെടലുകള്‍ നടത്തുമ്പോള്‍, വര്‍ഗീയ പ്രശ്നത്തെ ലാഘവത്തോടെ കാണുന്ന സമീപനമാണ് പൊലിസിന്റേത്. മലപ്പുറത്ത് കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവയ്പ്പ്, കലക്ടറേറ്റ് സ്ഫോടനം, മാവോയിസ്റ്റ് വേട്ട, കൊടിഞ്ഞി കൊലപാതകം, സ്കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ സമീപകാല സംഭവങ്ങള്‍ ജില്ലയില്‍ പൊലിസിന്റെ നിഷ്ക്രിയത്വമാണ് തെളിയിക്കുന്നത്.
ജില്ലയുടെ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താന്‍ പൊലിസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മലപ്പുറത്തിന്റെ സമാധാന പരിശ്രമങ്ങള്‍ക്ക് പൊതുബോധം ഉയര്‍ത്താന്‍ യൂത്ത് ലീഗ് കാംപയിന് നടത്തുമെന്നും ബാബരി ദിനമായ ഡിസംബര്‍ ആറിനു മലപ്പുറത്ത് പഞ്ചായത്ത് തലങ്ങളില്‍ സമാനമനസ്കരെ ഉള്‍പ്പെടുത്തി 'ജില്ലയില്‍ അശാന്തി വിതക്കരുത്' എന്ന പേരില്‍ ജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ, ജനറല്‍ സെക്രട്ടറി മുജീബ് കാടേരി, ട്രഷറര്‍ വി.ടി.സുബൈര്‍ തങ്ങള്‍, സെക്രട്ടറിമാരായ വി.കെ.എം.ഷാഫി, അഡ്വ.എം.കെ.സി. നൗശാദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."