ആദായനികുതി ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി
ന്യൂഡല്‍ഹി: ആദായനികുതി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ശബ്ദ വോട്ടോടെയാണ് ലോക്‌സഭയില്‍ ബില്‍ പാസാക്കിയത്. നോട്ടുകള്‍ അസാധുവാക്കിയ പശ്ചാത്തലത്തില്‍ കള്ളപ്പണ നിക്ഷേപങ്ങള്‍ വെളുപ്പിക്കുന്നത് തടയാനാണ് നിയമഭേദഗതി.
ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കും. എന്നാല്‍ ധനബില്‍ ആയതിനാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കേണ്ടതില്ല. അതിനാല്‍ നിയമം പ്രാബല്യത്തില്‍ വരും.
നോട്ടുകള്‍ അസാധുവാക്കിയ ശേഷം ബാങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം വെളിപ്പെടുത്തുന്നവരില്‍ നിന്നും നികുതിയും പിഴയും സര്‍ചാര്‍ജും അടക്കം 50 ശതമാനം ഈടാക്കും. പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലാണ്(ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി) ഈ പണം നിക്ഷേപിക്കാം. ഇപ്രകാരം വെളിപ്പെടുത്തുന്ന പണത്തിന്റെ സ്രോതസ്സ് ചോദിക്കില്ല. മറ്റു നികുതികളും ചുമത്തില്ല. എന്നാല്‍ അവിഹിത സമ്പാദ്യം വെളിപ്പെടുത്താതെ പിടിയിലായാല്‍ 50ന് പകരം 85 ശതമാനം പിഴ ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."